You are Here : Home / USA News

ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, May 03, 2017 11:30 hrs UTC

ന്യൂയോര്‍ക്ക്: ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ആറിന് ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഏകസെമിനാറില്‍ മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിക്കുന്നു. മദേഴ്‌സ് ഡേയോടനുബന്ധിച്ച് 'അമ്മയല്ലാതൊരു ദൈവമുണ്ടോ?' എന്ന ആശയം ആസ്പദമാക്കി ഡോ.സോഫി വില്‍സണ്‍, സാഹിത്യകാരികളായ രൂപാ ഉണ്ണിക്കൃഷ്ണന്‍, നിര്‍മ്മലാ ജോസഫ്(മാലിനി), ഡോ.എന്‍.പി.ഷീല എന്നിവര്‍ സംസാരിക്കുന്നതാണ്. എഴുപതിനുമേല്‍ പ്രായമുള്ള അമ്മമാരെ ആദരിക്കുന്നതിനൊപ്പം, അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ അമ്മമാരെയും ഈ സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ റെപ്രസെന്റേറ്റീവ് ഷീലാ ശ്രീകുമാര്‍ ആണ് മദേഴ്‌സ് ഡേ ആഘോഷങ്ങളുടെ മോഡറേറ്റര്‍. കോര്‍ഡിനേറ്റേഴ്‌സ് ആയി ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രതിനിധി റോസമ്മ അറയ്ക്കന്‍, മെട്രോ റീജിയണ്‍ സെക്രട്ടറി ജെസ്സി ജയിംസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സസ് ദിനം ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് വിമന്‍സ് ഫോറം വൈസ് ചെയര്‍ ബീനാ വള്ളിക്കളം ആണ്. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ഗ്രേസ് വറുഗീസ് എന്നിവരാണ് കോര്‍ഡിനേറ്റേഴ്‌സ്. മെയ് ആറിന് രാവിലെ ഒമ്പതുമണിയോടെ വിമന്‍സ് ഫോറം ഏകദിന സെമിനാര്‍ ആരംഭിക്കും.

 

ഹെല്‍ത്ത് സെമിനാര്‍, സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ തുടങ്ങി വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കേന്ദ്രീകരിച്ചാണ് ഈ സെമിനാറിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ചെയര്‍ പേഴ്‌സണ്‍ ഡോ.സാറാ ഈശോ അറിയിച്ചു. വിജ്ഞാനപ്രദവും ഉല്ലാസകരവുമായ ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr.Sarah Easaw: 845-304-4606, Rekha Nair: 347-885-4886, Beena Vallikalam: 773-507-5334, Kusumam Titsu: 253-797-0252, Gracy James: 631-455-3868, Lona Abraham: 917-297-0003, Sheela Sreekumar: 732-925-8801, Betty Oommen:914-523-3593, Rosamma Arackal: 718-619-5561, Laly Kalapurackal: 516-232-4819, Rekha Philip: 267-519-7118.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.