You are Here : Home / USA News

റോക്‌ലാന്‍ഡ് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്‍ഡേ ആഘോഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 04, 2017 11:18 hrs UTC

ന്യൂയോര്‍ക്ക്: റോക്‌ലാന്‍ഡ് കൗണ്ടിയിലെ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റി ആഘോഷം ജൂണ്‍ 11 ഞായറാഴ്ച വൈകുന്നേരം അഞ്ചിന്. ഓറഞ്ച്ബര്‍ഗിലുള്ള ബഥനി മാര്‍ത്തോമ്മാ ചര്‍ച്ചിലാണ് പരിപാടികള്‍. മലങ്കര ക്‌നാനായ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം നല്‍കും. ഗായകസംഘങ്ങളും ഇടവക പ്രതിനിനിധികളും പട്ടക്കാരും ബിഷപ്പുമാരും മുഖ്യവാതിലിലൂടെ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത സംയുക്ത ഗായകസംഘം ഗാനങ്ങളാലപിക്കും. ഗാനപരിശീലകന്‍ ജേക്കബ് ജോര്‍ജും സംഘാടകന്‍ ഷിനു ജോണുമാണ്.

 

കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റോക്‌ലാന്‍ഡ് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. യൂണിറ്റി കൂടാതെ യുവജന സമ്മേളനം, സംയുക്ത കണ്‍വന്‍ഷന്‍, രക്തദാനം, സംയുക്ത ക്രിസ്തുമസ് എന്നിവയും നടത്തപ്പെടുന്നു. റവ. സജു ബി ജോണ്‍ (പ്രസിഡന്റ്), റവ. മാത്യൂ തോമസ് (വൈസ് പ്രസിഡന്റ)്, ജിജി റ്റോം (സെക്രട്ടറി), ഡാനിയല്‍ വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), സജി. എം പോത്തന്‍ (ട്രഷറര്‍), ബാബു മത്തായി (ജോയിന്റ് ട്രഷറര്‍), ജോസഫ് മാത്യു, ഡോയി പത്രോസ് എന്നിവര്‍ (കോര്‍ഡിനേറ്റര്‍മാര്‍) വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. സജു ബി ജോണ്‍ 845(613 7728)

ജിജി റ്റോം 845(282 2500)

സജി എം പോത്തന്‍ 845(369 6011)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.