You are Here : Home / USA News

കല മലയാളി അസോസിയേഷന്‍ മാതൃദിനാഘോഷങ്ങള്‍ മെയ് 21-ന്

Text Size  

Story Dated: Friday, May 05, 2017 10:55 hrs UTC

ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ പ്രഥമ മലയാളി അസോസിയേഷന്‍ ആയ കല മലയാളി അസോസിയേഷന്‍ അമ്മമാരെ ആദരിക്കുന്നു. ഫിലാഡല്‍ഫിയയിലെ കാസ്റ്റര്‍ അവന്യൂവിലുള്ള കലയുടെ ആസ്ഥാനത്ത് മെയ് 21-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന മാതൃദിനാഘോഷങ്ങളില്‍ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മാതൃദിനാശംസകള്‍ നേര്‍ന്ന് സംസാരിക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ മാതാക്കളേയും ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.