You are Here : Home / USA News

ഡാളസ്സില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡെയും മെയ് 13 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 06, 2017 01:01 hrs UTC

ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഘോഷിക്കുന്നു. മെയ് 13 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നഴ്‌സ്മാരില്‍ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും. ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ അറിയിച്ചു. സമ്മേളനാനന്തരം ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.