You are Here : Home / USA News

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി

Text Size  

Story Dated: Sunday, May 07, 2017 06:55 hrs UTC

ബിജു കൊട്ടാരക്കര

 

മനുഷ്യ രാശിയുടെ എല്ലാ തെറ്റുകൾക്കും പരിഹാരമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മപുതുക്കാൻ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ICAA) സംഘടിപ്പിച്ച ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി. വൈറ്റ് പ്ലയിൻസിലുള്ള റോയൽ പാലസിൽ വച്ച് നടന്ന ആഘോഷപരിപാടികൾ ആത്മീയ ഉണർവ് പ്രദാനം ചെയുന്ന തരത്തിൽ ആയിരുന്നു. റവ:ഫാ ജോണി ചെങ്ങളൻ ഈസ്റ്റർ സന്ദേശം നൽകി "മനുഷ്യൻ ജീവിതത്തിന്റെ നിരവധിയായ പ്രശ്നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ഒത്തുകൂടുന്ന സുദിനം ലോക നന്മയ്ക്കായി ഉപയോഗിക്കണമെന്ന് റവ:ഫാ ജോണി ചെങ്ങളൻ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. ക്രൂശിതനായ ക്രിസ്തു മരണത്തെ കീഴടക്കി ഉയര്‍ത്തതിന്‍റെ പ്രതീകമായി ക്രൈസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ ആണ്ടുതോറും ആഘോഷിച്ചുവരുമ്പോൾ പ്രവാസി മലയാളികൾ അവരുടെ സൗകര്യാർത്ഥം ഈസ്റ്റർ ആഘോഷങ്ങൾ വളരെ ചിട്ടയോടെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി നടത്താറുണ്ട്.

 

മതേതരത്വത്തിന്റെ സന്ദേശമായും ഈസ്റ്ററിനെ ദർശിക്കാം. പൗരസ്‌ത്യ ക്രിസ്‌ത്യാനികള്‍ ഈസ്റ്റര്‍ ദിവസം പരസ്‌പരം ഉപചാര വാക്കുകള്‍ പറഞ്ഞിരുന്നില്ല അതിനു പകരമായി യേശുവിന്റെ ഉത്ഥാനത്തിന്റെ വിശ്വാസ പ്രഖ്യാപനമായിരുന്നു നടത്തിയിരുന്നത്‌. ക്രിസ്‌തു ഉയിര്‍ത്തെഴു ന്നേറ്റിരിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ സത്യം സത്യമായി അവിടന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന്‌ മറ്റേയാള്‍ മറുപടി പറഞ്ഞിരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു.

 

 

" മികച്ച ജനപങ്കാളിത്തവും ട്രിനിറ്റിവോയിസിന്റെ കലാപരിപാടിയുംഒത്തുചേർന്നപ്പോൾ ഈ വർഷത്തെ ഈസ്റ്റർആഘോഷം ശ്രദ്ദേയമായി. പ്രസിഡന്റ് ജോൺ കെ ജോർജ്ജ് അധ്യഷത വഹിച്ച ചടങ്ങിൽ ലാലിനി കളത്തിൽ ആയിരുന്നു എം സി, സെക്രട്ടറി ലിജോ ജോൺ എല്ലാവരേയുംസ്വാഗതം ചെയ്തു. പ്രസിഡന്റ ജോൺ കെ ജോർജ്ജ്, ബോർഡ്ഓഫ് ട്രസ്റ്റി ചെയർ പേഴ്സൻ മേരി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായചെറിയാൻ ചക്കാലപടിക്കൽ, ജിൻസ് മോൻസക്കറിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പോൾ ജോസ് നന്ദിയുംഅറിയിച്ചു. ചടങ്ങിൽ സംസാരിച്ചവർ എല്ലാവരും പുതിയയുവ നേതൃത്വത്തിൽ കിഴിൽ സംഘടനക്ക്പുതു ജീവൻ കൈവരിച്ചതായും, വളർച്ചയുടെ പാതയിലാണെന്നും അഭിപ്രായപ്പെട്ടു.

 

 

ഈസ്റ്റർആഘോഷം വിജയകരമാക്കിയതിൽ എല്ലാ ഭാരവാഹികളെയും, പ്രവർത്തകരെയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. ഫോമാ ജനറൽസെക്രട്ടറി ജിബി തോമസ് , ഫൊക്കാന ജനറൽസെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ അലക്സ് മുരിക്കാനി, ഫോമാ ന്യൂ യോർക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, വെസ്റ്റ്ചെസ്റ്റർ വൈസ് മെൻ ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പിൽ, ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായര്‍, ജോയിന്റ് സെക്രട്ടറി ലിബി എബ്രഹാം, ഐ സി എ എ എക്സ് പ്രെസിഡന്റ്മാർ കെ. ജെ. ഗ്രിഗോറി, ജോസ് ഞാറക്കുന്നേൽ, ഇന്നസെന്റ് ഉലഹന്നാൻ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ജോൺ കെ ജോർജ്ജ്, വൈസ്പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ലിജോ ജോൺ, ജോയിന്റ്സെക്രട്ടറി പോള്‍ ജോസ്, ട്രഷറ൪ സാബുമാര്‍ക്കോസ് എന്നിവരെയും എക്‌സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങൾ ഷൈജു കളത്തില്‍, ജോസ്മലയില്‍, ആന്റോ വര്‍ക്കി, സുരേഷ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷങ്ങൾക്കു ശേഷം സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും, തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറും നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.