You are Here : Home / USA News

ആന്ധ്രപ്രദേശ് മുഖ്യ മന്ത്രി ഡാളസ് മഹാത്മഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു

Text Size  

Story Dated: Monday, May 08, 2017 11:23 hrs UTC

ഡാലസ്: ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാലസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ ഹാരമണിയിക്കുകയും ചെയ്തു. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കൂറ, അംഗങ്ങളായ റാവുകല്‍വാല, എംവി എല്‍ പ്രസാദ്, പിയൂഷ് പട്ടേല്‍ എന്നിവരുമായാണ് മുഖ്യമന്ത്രി മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ എത്തിച്ചേര്‍ന്നത്. റവന്യു വകുപ്പ് മന്ത്രി അനുമാല രാമകൃഷ്ണന്‍ ആന്ധ്രപ്രദേശ് മീഡിയാ അഡ് വൈസര്‍ പി. പ്രഭാകര്‍, സിഇഒ ഡോ. രവി തുടങ്ങി നിരവധി വകുപ്പ് ഉദ്യോഗസ്ഥന്മാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രത്യേകിച്ച് ആന്ധ്ര സംസ്ഥാനത്തു നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തന്നാലാവുന്നതെന്തും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇര്‍വിംഗ് സിറ്റിയുമായി സഹകരിച്ചു ഇത്രയും മനോഹരമായ മഹാത്മാഗാന്ധി പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. പ്രസാദ് തോട്ടക്കൂറ, കമ്മറ്റി അംഗങ്ങള്‍ എന്നിവരെ അനുമോദിക്കുന്നതിനും മുഖ്യമന്ത്രി മറന്നില്ല. ജോണ്‍ ഹാമണ്ട്, ശബ്‌നം മോഡ് ഗില്‍, ജാക്ക് ഗോഡ്വാവനി, സാല്‍മാന്‍, കമല്‍, കൗശല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ചെയര്‍മാന്‍ മുഖ്യമന്ത്രിയെ ഏല്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.