You are Here : Home / USA News

ഡോ. രമേഷ് കുമാറിന് പ്രാര്‍ത്ഥനാപൂര്‍വ്വമായ അഞ്ജലി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, May 08, 2017 11:46 hrs UTC

ഡിട്രോയിറ്റ്, മിഷിഗണ്‍: വാക്കുകള്‍ക്ക് അതീതമായ ദുഖത്തിന്റെ മഹാസാഗരം അലയടിക്കുന്ന അന്തരീക്ഷത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ഡോ. രമേഷ് കുമാറിന് ജനസമൂഹം ആദരാഞ്ജികള്‍ അര്‍പ്പിച്ചു. സ്‌നോ ഫ്യൂണറല്‍ ഹോമില്‍ നടത്തിയ അനൗപചാരിക പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി ബന്ധുക്കളും, മിത്രങ്ങളും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും ഓടിയെത്തി. ഡോ. രമേഷ് കുമാര്‍ റെസിഡന്‍സി ചെയ്യുന്ന ഹെന്റി ഫാള്‍സ് ഹോസ്പിറ്റലിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍ ഡോ. മണി മേനോന്‍, എ.കെ.എം.ജി പ്രസിഡന്റ് ഡോ. മജീദ് പുതുവന, കെ.എച്ച്.എന്‍.എ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, അനില്‍പിള്ള, പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, പ്രസ് പിള്ള എന്നിവര്‍ സാന്ത്വനത്തിന്റെ നിറകണ്ണുകളുമായെത്തി. ആശ്വസിപ്പിക്കാനാവാത്ത ദുഖത്തില്‍ തളര്‍ന്നിരിക്കുന്ന പിതാവ് ഡോ. നരേന്ദ്രകുമാറിനേയും അമ്മ മിനി നായരേയും, സഹോദരിയേയും, സഹോദരി ഭര്‍ത്താവ് അര്‍ജന്‍ ദാസിനേയും കണ്ട് ബന്ധുമിത്രാദികളും കരഞ്ഞു.

 

 

മുപ്പത്തിരണ്ടാം വയസില്‍ ജീവിത വിജയത്തിലേക്ക് കാലെടുത്തു കുത്തുന്ന ഡോ. രമേഷിന് എന്തു സംഭവിച്ചുവെന്ന് ഇനിയും വ്യക്തമല്ല. മംഗള കര്‍മ്മങ്ങള്‍ സ്വപ്നംകണ്ട മാതാപിതാക്കള്‍ക്ക് അന്ത്യോപചാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായിരുന്നു ദുര്‍വിധി വിവരമറിഞ്ഞ് അമേരിക്കന്‍ സമൂഹമാകെ വിതുമ്പി. മലയാളി സമൂഹത്തിനു പുറമെ ഇന്ത്യന്‍ സമൂഹത്തില്‍ നേതൃരംഗത്തുവന്ന അപൂര്‍വ്വം വ്യക്തികളിലൊരാളായ ഡോ. നരേന്ദ്രകുമാറിന്റെ കുടുംബത്തിനുണ്ടായ മഹാദുരന്തത്തില്‍ ഇന്ത്യന്‍ സമൂഹവും ഇന്ത്യന്‍ ഡോക്ടര്‍മാരും പങ്കുചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.