You are Here : Home / USA News

നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്‍ (നമഹ) വിഷു ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 09, 2017 11:26 hrs UTC

എഡ്മണ്ടന്‍: നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ (നമഹ) ഈവര്‍ഷത്തെ വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രില്‍ 22-നു എ.സി.സി.എ സെന്ററില്‍ വച്ചു നിറഞ്ഞ സദസില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. എഡ്മണ്ടന്‍ മില്‍വുഡ്‌സ് എം.പിയും, കാനഡയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രിയുമായ അമര്‍ജിത് സോഹി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാനഡയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് മലയാളി സമൂഹം നല്‍കുന്ന സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകളും നേര്‍ന്നു. തുടര്‍ന്നു നമഹയുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കി. അതിനുശേഷം വിവിധ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഡാന്‍സും മറ്റു കലാപരിപാടികളും കാണികള്‍ക്ക് കുളിര്‍മ പകരുന്നതായിരുന്നു.

 

 

 

 

നാട്ടിലെ വിഷു ആഘോഷങ്ങളുടെ ഓര്‍മ്മ പുതുക്കുന്നവയായിരുന്നു കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍. പാരിപാടികള്‍ക്കുശേഷം വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ വിഷു സദ്യ വിളമ്പി. എഡ്മണ്ടന്‍ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ മുഖ്യ പൂജാരി കമലാനന്ദ ഗുരുക്കള്‍, സഹപൂജാരി രാഘവേന്ദ്ര അയ്യര്‍, നമഹ പ്രസിഡന്റ് രജനി പണിക്കര്‍, വൈസ് പ്രസിഡന്റ് രോഹിണി രാജ്, ജോയിന്റ് സെക്രട്ടറി ലക്ഷ്മി പ്രവീണ്‍, ഖജാന്‍ജി പ്രദീപ് നാരായണന്‍, മുന്‍ പ്രസഡന്റ് ഡോ. ബി. പരമേശ്വര കുമാര്‍, നമഹ ബോര്‍ഡ് അംഗങ്ങളായ ബിജോഷ് മോഹനന്‍, അജീഷ് രാമചന്ദ്രന്‍, ശശി കൃഷ്ണ, ദാസ് വിജയന്‍, ദിനേശ് രാജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നമഹയുടെ കുടുംബാംഗങ്ങള്‍ കൂടാതെ എഡ്മണ്ടനിലെ വ്യത്യസ്ത മതവിഭാഗങ്ങളിലെ കുടുംബാംഗങ്ങളും ഈവര്‍ഷത്തെ വിഷു ആഘോഷങ്ങളില്‍ പങ്കുചേരുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.