You are Here : Home / USA News

ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ ബിസിനസ്സ് സെമിനാർ മാധവൻ നായർ നയിക്കും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, May 09, 2017 11:49 hrs UTC

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന മെയ് 27 ന് ആലപ്പുഴയിൽ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനിൽ ബിസിനസ്സ് സെമിനാറും നടത്തുന്നു.ഇതിനു ചുക്കാൻ പിടിക്കുന്നത് അമേരിക്കയിലെ പ്രശസ്ത മലയാളി ബിസിനസ്സ്കാരനായ മാധവൻ നായർആണ് . അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക്‌ ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ,ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന്‌ വേണ്ട എല്ലാ സഹായങ്ങളും നല്‍കുക ,അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി ബിസിനസ്‌ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ `നെറ്റ്‌ വര്‍ക്കിംഗിനുള്ള' അവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുക എന്നത് ബിസിനസ്സ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്. കേരത്തിൽ നിന്നും അമേരിക്കയിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന മലയാളി ബിസിനസ്സ്കാർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ അമേരിക്കയിലെ മിക്ക മലയാളികൾക്കും കേരളത്തിൽ മുതൽ മുടക്കണം എന്ന് അതിയായ താൽപ്പര്യം ഉണ്ട്.

 

 

 

നാട്ടിലെ നിയമ പ്രശ്നങ്ങളും, രാഷ്ട്രീയ ഇടപെടലുകളും പേടിച്ചു ഇവർ പിന്നോട്ട് പോവുകയാണ്. അവർക്കു വേണ്ടുന്ന നിയമസഹായങ്ങൾ എത്തിച്ചു കൊടുക്കുക എന്നതു കൂടിയാണ് ഫൊക്കാനയുടെ ലക്‌ഷ്യം. അമേരിക്കയിലെയും , കേരളത്തിൽ നിന്നുമുള്ള വ്യവസായ പ്രമുഖരുടെ കൂട്ടായ്മ ആയിരിക്കും സെമിനാർ നയിക്കുക എന്ന് മാധവൻ നായർ അറിയിച്ചു. മന്ത്രിമാർ , എം എൽ എ മാർ തുടങ്ങി രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ,വ്യവസായ പ്രമുഖ ർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്‌ഷ്യം . എല്ലാ അമേരിക്കൻ മലയാളികളെയും ഈ ധന്യ മുഹുർത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായിഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ് ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ് ചെയര്മാൻ ജോർജി വർഗീസ് ,ഫൗണ്ടേഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ , മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.