You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 22ന്

Text Size  

Story Dated: Tuesday, May 09, 2017 11:55 hrs UTC

ജിമ്മി കണിയാലി

 

ചിക്കാഗോ: ഹൈസ്ക്കൂള്‍ വിഭാഗത്തിനും കോളേജ് & അപ് വിഭാഗത്തിനുമായി എല്ലാവര്‍ഷവും നടത്തുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലെ Rec-Plex Mount Prospect Park District (420 W Dempester Sr, Mount Prospect, IL-60056) വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയിലും അറിയിച്ചു. വിജയികളാകുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. മത്സരങ്ങളുടെ വിജയത്തിനായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കണ്‍വീനറും മത്തിയാസ് പുല്ലാപ്പള്ളി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ കണ്‍വീനറുമാരുമായി ഒരു കമ്മിറ്റി രൂപീകരിച്ചു. വിശദമായ റൂള്‍സ് ആന്റ് റെഗുലേഷന്‍സും രജിസ്‌ട്രേഷന്‍ ഫോറവും ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫേസ്ബുക്ക് പേജുകളില്‍ ലഭ്യമായിരിക്കും. ഇതാദ്യമായി ഫൈനല്‍ മത്സരങ്ങള്‍ക്കുമുമ്പായി 35 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ഒരു പ്രദര്‍ശന മത്സരവും നടത്തുന്നതായിരിക്കും. ഈ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ പേരുവിവരം ബാസ്ക്കറ്റ് ബോള്‍ കമ്മറ്റിക്കാരുടെ കൈയ്യിലോ ഭാരവാഹികളുടെ പക്കലോ നല്‍കേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.