You are Here : Home / USA News

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡ്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 09, 2017 11:59 hrs UTC

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ മത്സരത്തിലേക്ക് രചനകൾ അയയ്‌ക്കേണ്ട അവസാന തീയതി മെയ് 30 വരെയായി പുനക്രമീകരിച്ചു. നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ക്രമീകരിച്ചുവരുന്നു. ഇംഗ്ലീഷിലോ, മലയളാത്തിലോ രചനകൾ അയക്കാവുന്നതാണ്. അവാർഡിനർഹമാകുന്ന രചനകൾ രജത ജൂബിലി സമ്മേളനത്തിൽ പുറത്തിറക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കും. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ വ്യക്തികളായിരിക്കും രചനകൾ പരിശോധിച്ച് വിധി നിർണ്ണയിക്കുന്നത്.

 

 

 

നോർത്തമേരിക്കൻ പ്രവാസി മലയാളി വിശ്വാസികൾ 2016-2017 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ക്രൈസ്തവ ഗ്രന്ഥങ്ങൾക്കും ഒഹായോയിൽ വെച്ച് നടത്തപ്പെടുന്ന റൈറ്റേഴ്‌സ് ഫോറം സമ്മേളനത്തിൽ പ്രത്യേക പുരസ്ക്കാരം നൽകുന്നതാണ്. റോയി മേപ്രാൽ പ്രസിഡന്റ്, രാജൻ ആര്യപ്പള്ളിൽ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ സ്റ്റാൻലി ചിറയിൽ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാർ, സിസ്റ്റർ മേരി ജോസഫ് എന്നിവരാണ് കെ.പി.ഡബ്ല്യു.എഫ് ദേശീയ ഭാരവാഹികൾ. രചനകളും ഗ്രന്ഥങ്ങളും അയയ്ക്കേണ്ട വിലാസം:

നിബു വെള്ളവന്താനം, 5137 Picadilly Circus Ct, Orlando, FL 32839. Email: usakpwf@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.