You are Here : Home / USA News

ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പെരുന്നാളിനു തുടക്കമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 10, 2017 10:31 hrs UTC

ഫെയര്‍ലെസ് ഹില്‍സ്, പെന്‍സില്‍വേനിയ: ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ 2017 മെയ് ഏഴിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. അബു വര്‍ഗീസ് പീറ്റര്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കമായി. മെയ് 12,13,14 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്ന പെരുന്നാളില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. മെയ് 12-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം റവ.ഫാ. ഡോ. തോംസണ്‍ റോബിന്റെ സുവിശേഷ പ്രസംഗം ഉണ്ടായിരിക്കുന്നതാണ്. മെയ് 13-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി സുവിശേഷ പ്രസംഗം നടത്തും.

 

 

തുടര്‍ന്നു നേര്‍ച്ച വിളമ്പ്. മെയ് 14-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു 9.30-നു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു അഭിവന്ദ്യ യൗസേബിയോസ് തിരുമേനി നേതൃത്വം നല്‍കും. കുര്‍ബാനയ്ക്കുശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും. വികാരിക്കുപുറമെ ഇടവക ട്രസ്റ്റി ശാലു പുന്നൂസ്, സെക്രട്ടറി കോര ചെറിയാന്‍ എന്നിവരുടേയും മറ്റു ഇടവകാംഗങ്ങളുടേയും നേതൃത്വത്തില്‍ പെരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഈവര്‍ഷത്തെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:

www.stgeorgefairlesshills.org or contact: Vicar&President: Rev. Fr. Abu Varghese Peter (914) 806-4595 Trustee: Shalu Punnoose (203) 482-9123 Secretary: Korah Cherian (215) 429-0575

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.