You are Here : Home / USA News

അമേരിക്കയിലെ ഏറ്റവും വലിയ വിഷു ആഘോഷം ഒരുക്കി "നാമം'

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 10, 2017 10:46 hrs UTC

ന്യൂജഴ്‌സി∙ അമേരിക്കന്‍ മലയാളികള്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളില്‍ വച്ച് ഏറ്റവും വലിയ ആഘോഷം. നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആന്‍ഡ് മെംബേആറസ് (നാമം) ന്യൂജഴ്‌സി ചലം ബ്രന്‌സ്വിക് ലെ, ലിന്‍വുഡ് മിഡില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ മലയാളി ആഘോഷങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച വിഷു ഉത്സവം ആയിരുന്നു എന്ന് നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു. വിഷു ആഘോഷണങ്ങള്‍ രാവിലെ ഒമ്പതുമണിക്ക് കണിയൊരുക്കലോടെ ആരംഭിച്ചു വൈകിട്ട് ഏഴു മണി വരെ നീണ്ടു നിന്ന്.ന്യൂ ജേഴ്‌സിയിലെ പതിനാറോളം പ്രമുഖ സംഗീത നൃത്ത സ്കൂളുകളുടെ അതിശയിപ്പിക്കുന്ന പ്രകടനം,നാനൂറില്‍ അധികം അതിഥികളുടെ സാന്നിധ്യവും പ്രോത്സാഹനവും കൂടി ആയപ്പോള്‍ വിഷു ആഘോഷങ്ങള്‍ക്ക് തൃശൂര്‍ പൂരത്തിന്റെ ഗരിമ ആയിരുന്നു.

 

 

അനുഗ്രഹീത ഗായകന്‍ മനോജ് കൈപ്പള്ളിയുടെ ഭക്തി സാന്ദ്രമായ ഭജനുകളോടെയാണ് വിഷു ആഘോഷങ്ങള്‍ക്കുന്നു തുടക്കം തുടര്‍ന്ന് സംഗീത ഗുരുക്കന്മാരായ ഡോ;ഭവാനി പ്രകാശ് ,സരസ്വതി ചന്ദ്ര ശേഖര്‍,ലാവണ്യ മഹാദേവന്‍ ,ശാരദ ,നീതാ ത്യാഗി എന്നിവരുടെ ശിഷ്യര്‍ അവതരിപ്പിച്ച ഗാനാലാപനം നടന്നു.നാമം ഭാര്യ വാഹികള്‍ ഗുരുക്കന്മാരെയും ശിഷ്യരേയും സര്‍ട്ടിഫിക്കറ്റുകളും ,പ്‌ളാക്കും നല്‍കി ആദരിച്ചു . ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ മനസ്സോടെ അവതരിപ്പിച്ച എല്ലാ നൃത്ത ഇനങ്ങളും കണ്ണിനും കാതിനും മനസ്സിനും മിഴിവേകി. തുടര്‍ന്ന് അഞ്ചുമണിക്ക് പൊതു സമ്മേളനം നടന്നു. അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹം ആണ് കേരളീയ ആഘോഷങ്ങള്‍ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ആഘോഷിക്കുന്നതെന്നു നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ നായര്‍ പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു . നാമം പ്രസിഡന്റ് മാലിനി നായര്‍ നന്ദി അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.