You are Here : Home / USA News

സ്ത്രീശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമന്‍സ് ഫോറം സെമിനാര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, May 11, 2017 11:22 hrs UTC

ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഏകദിനസെമിനാര്‍ ആശയഗാംഭീര്യംകൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. സ്ത്രീകളെ കേമ്പ്രീകരിച്ചുകൊുള്ള നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിവിധതുറകളില്‍ പ്രഗത്ഭരായ വനിതകള്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ നടത്തി. Own your health എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഹെല്‍ത്ത് സെമിനാര്‍ ആയിരുന്നു ആദ്യത്തെയിനം. നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. നിഷാ പിള്ളാ ഹൃദ്രോഗത്തെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേവസ്തുതകള്‍ ലളിതസുമ്പരമായ ഭാഷയില്‍ വിവരിച്ചു. നാല്‍പതിനടുത്തവര്‍ പോലും പെട്ടെന്ന് ഹൃദയാഘാതം മൂലം മരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ടാവാം, ഈയിടെയായി മലയാളികളുടെയിടയില്‍ ഹൃദ്രോഗത്തെക്കുറിച്ചുള്ള ആശങ്ക കൂടിവരുന്നുവെന്ന് ഡോ. നിഷ ചൂിക്കാട്ടി.

 

 

പക്ഷെ സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാകുകയില്ലെന്നൊരു മിഥ്യാധാരണയുമുണ്ട്. അത് ശരിയല്ലെന്ന് മാത്രമല്ല, മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് കേരളീയര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണുതാനും. ജനറ്റിക് ഘടകങ്ങള്‍ക്കുപുറമെ ആഹാരരീതിയും, ജീവിതശൈലിയും ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും സ്ത്രീകളില്‍ വ്യത്യസ്തമാണ്. നെഞ്ചുവേദനയ്ക്കുപകരം തോളിനു നടുക്കായി പുറകുവശത്തുള്ള ശക്തമായ വേദന ആയിട്ടാവും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റായ്ക്കിന്റെ ലക്ഷണം. യഥാസമയം ചെക്കപ്പ് നടത്തുക, ആഹാരം നിയന്ത്രിക്കുക, സ്‌ടെസ് കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഹൃദ്രോഗം ഒഴിവാക്കാം എന്നും ഡോ.നിഷാ പിള്ള ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ഡോ. സോളിമോള്‍ കുരുവിള വാക്‌സിനേഷന്‍സിനെക്കുറിച്ച് വിശദമായി സംസാരിച്ചു. രോഗപ്രതിരോധത്തിനുള്ള കുത്തിവയ്പുകള്‍ക്ക് തുടക്കം കുറിച്ചത് സ്‌മോള്‍ പോക്‌സ് വാക്‌സിനേഷന്‍ കുപിടിച്ച എഡ്വാര്‍ഡ് ജന്നര്‍ ആണ്. തുടര്‍ന്നിങ്ങോട്ടുള്ള വാക്‌സിനുകളുടെ ചരിത്രം ഡോ. സോളിമോള്‍ വിവരിച്ചു. വാക്‌സിനുകളെക്കുറിച്ച് പല മിഥ്യാധാരണകളും പ്രചരിക്കുന്നുണ്ട്. അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാര്യകാരണസഹിതം ഡോ. സോളിമോള്‍ ചൂണ്ടിക്കാട്ടി.

 

 

 

ഹെല്‍ത്ത് സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്ത ഡോ.സാറാ ഈശോ, നാല്‍പതുകഴിഞ്ഞാല്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന സാധാരണ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. മെനോപോസ് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍, പ്രതിവിധികള്‍, കാന്‍സര്‍ സ്ക്രീനിംഗ് തുടങ്ങിയവയെക്കുറിച്ച് ഡോ. സാറാ വിശദീകരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന മീറ്റിംഗില്‍ നഴ്‌സസിനെ ആദരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. ബീനാ വള്ളിക്കളം, ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സിംഗ് ചരിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ബീനാ വള്ളിക്കളം സദസ്യരുമായി പങ്കുവച്ചു. സദസിലുായിരുന്ന നഴ്‌സുമാരെ പൂച്ചെ് നല്‍കി ആദരിച്ചു. “അമ്മയല്ലാതൊരു ദൈവമുണ്‌ടോ” എന്ന വിഷയത്തെ ആസ്പദമായി നടത്തിയ സെമിനാറില്‍ പ്രഗത്ഭരായ മൂന്ന് പ്രാസംഗികര്‍ മാതൃസ്‌നേഹത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ പ്രഭാഷണങ്ങള്‍ നടത്തി. യഥാര്‍ത്ഥത്തില്‍ അമ്മ കാണപ്പെടുന്ന ദൈവം തന്നെയാണെന്ന് ഡോ. സോഫി വില്‍സണ്‍ ചൂണ്ടിക്കാട്ടി. തന്റെ അമ്മയുമായുള്ള അനുഭവങ്ങളും ഡോ. സോഫി പങ്കുവച്ചു. തുടര്‍ന്ന് സംസാരിച്ച സാഹിത്യകാരിയായ നിര്‍മ്മല ജോസഫ് മാതൃത്വത്തിന്റെയും മാതൃസ്‌നേഹത്തിന്റെയും വ്യത്യസ്തമുഖങ്ങളും ഭാവങ്ങളും പുസ്തകത്താളുകളിലെന്നോണം വര്‍ണ്ണിച്ചു. അമ്മയെക്കാള്‍ വലിയൊരു ദൈവമോ, പ്രാര്‍ത്ഥിക്കാന്‍ അതിലും വലിയൊരു കോവിലോ ഇല്ലെന്ന് നിര്‍മ്മല ഓര്‍മ്മിപ്പിച്ചു. അമ്മയെ ദൈവത്തെപ്പോലെ കാണണമെന്നുങ്കെിലും ഇന്നത്തെ അവസ്ഥ പലയിടത്തും വ്യത്യസ്തമാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു സാഹിത്യകാരിയും നിരൂപകയുമായ ഡോ. എന്‍.പി ഷീല പങ്കുവച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളെയും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമില്ല എന്ന ചില പുരുഷന്മാരുടെ ചിന്താഗതിയെയും ഷീലടീച്ചര്‍ അപലപിച്ചു.

 

 

ഷീല ശ്രീകുമാര്‍, റോസമ്മ അറയ്ക്കല്‍, ജെസ്സി ജയിംസ്, ഷൈല റോഷന്‍ എന്നിവര്‍ മദേഴ്‌സ് ഡേ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീമതി സുശീല രാജന്‍ ആലപിച്ച ശ്രുതിമധുരമായ കവിത ചടങ്ങിന് മാറ്റുകൂട്ടി. തുടര്‍ന്ന് എല്ലാ അമ്മമാരെയും പൂച്ചെണ്ട് നല്‍കി ആദരിച്ചു. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സ്‌ട്രെസ് ഒരു വിലങ്ങുതടിയാണെന്ന് സ്‌ട്രെസ് റിഡക്ഷനെക്കുറിച്ചുള്ള പ്ര‘ാഷണത്തില്‍ സൈക്കോതെറപ്പിസ്റ്റായ ഡോ. ഡോണാ പിള്ള ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് സ്‌ട്രെസ് കുറയ്ക്കാനും മാനസികസന്തുഷ്ടി വര്‍ദ്ധിപ്പിക്കുവാനും യോഗാ, മെഡിറ്റേഷന്‍ എന്നിവ സഹായിക്കുമെന്ന് യോഗാ ഗുരു കൂടെയായ ഡോ. തെരേസ ആന്റണി പ്രസ്താവിച്ചു. വളരെ ലളിതമായ ശ്വാസോഛാസമുറകളും മെഡിറ്റേഷനുംകൊ് ആരോഗ്യം നിലനിര്‍ത്താമെന്ന് ഡോ. തെരേസ പറഞ്ഞു.

 

 

 

തുടര്‍ന്ന് മെഡിറ്റേഷന്‍ ചെയ്യാന്‍ സദസ്യരെ പരിശീലിപ്പിച്ചു. ലോണാ ഏബ്രഹാം ഈ സെഷന്‍ മോഡറേറ്റ് ചെയ്തു. വൈകുന്നേരം നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ ശ്രീമതയ സുധാ ആചാര്യ മുഖ്യാതിഥി ആയിരുന്നു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍, മുന്‍പ്രസിഡുമാരായ ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, ജെ. മാത്യൂസ്, മുന്‍ സെക്രട്ടറിമാരായ ജോണ്‍ വറുഗീസ്(സലിം), ഷാജി എഡ്വാര്‍ഡ്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ സിറിയക് കുര്യന്‍, തോമസ് ടി. ഉമ്മന്‍, റീജണല്‍ വൈസ് പ്രസിഡന്റുമാരായ പ്രദീപ് നായര്‍, വറുഗീസ് ജോസഫ്, ജുഡീഷ്യല്‍ കമ്മറ്റി അംഗമായ ഫിലിപ്പ് മടത്തില്‍ തുടങ്ങി ഫോമാനേതൃത്വത്തിന്റെ ഒരു വന്‍നിര തന്നെ വിമന്‍സ് ഫോറത്തിന് പിന്തുണ നല്‍കുവാന്‍ എത്തിയിരുന്നു.

 

കൂടാതെ മീഡിയ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപുറം, ഷിജോ പൗലോസ്, സോജി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധകലാപരിപാടികളും മലയാളിമങ്ക മത്സരവും സായാഹ്‌നസമ്മേളനത്തിന് മിഴിവേകി. വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. സാറാ ഈശോ, സെക്രട്ടറി രേഖാ നായര്‍, വൈസ് ചെയര്‍ ബീന വള്ളിക്കളം, അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കുസുമം ടൈറ്റസ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ലോണാ ഏബ്രഹാം, ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, റീജണല്‍ പ്രതിനിധികളായ റോസമ്മ അറയ്ക്കല്‍, ഷീലാ ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.