You are Here : Home / USA News

പമ്പയുടെ വൈറ്റ് ഹൗസ് സന്ദർശനം അവിസ്മരണീയമായി

Text Size  

Story Dated: Friday, May 12, 2017 11:11 hrs UTC

ജോർജ് ഓലിക്കൽ

 

ഫിലഡൽഫിയ∙ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളും അഭ്യൂദയകാംക്ഷികളും അടങ്ങിയ അൻപതു പേരുടെ സംഘം ഏപ്രിൽ 29 ശനിയാഴ്ച അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യേഗിക വസതിയായ വാഷിങ്ടൻ ഡിസിയിലുള്ള വൈറ്റ് ഹൗസ് സന്ദർശിച്ചു. സുരക്ഷ സംവിധാനങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ മൂന്ന് മാസം മുൻപു വൈറ്റ് ഹൗസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരു വിവരങ്ങൾ അൻപതു പേരടങ്ങിയ ഗ്രൂപ്പിനായി വൈറ്റ് ഹൗസിൽ നിന്നയക്കുന്ന ഈ-മെയിൽ ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ റജിസ്റ്റർ ചെയ്യണം, രണ്ടു ദിവസത്തേയ്ക്ക് മാത്രം ഓപ്പൺ ചെയ്യുന്ന ലിങ്കാണിത്. റജിസ്റ്റർ ചെയ്തു കഴിഞ്ഞ് വീണ്ടും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രണ്ടാഴ്ച മുൻപു മാത്രമേ ലഭിക്കുകയുള്ളു വളരെ സങ്കീർണ്ണമായ പ്രക്രിയയാണിത്.

 

വൈറ്റ് ഹൗസ് സന്ദർശകർക്കുള്ള ഗേറ്റിലെത്തിയാൽ അകത്തു കടക്കാൻ മൂന്ന് ചെക്ക് പോയന്റുകളിൽ നിന്ന് ക്ലീയറൻസ് ലഭിക്കണം. പമ്പയുടെ ഗ്രൂപ്പിന് ലഭിച്ച സമയം ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 7:30-നായിരുന്നു. വെളുപ്പിന് 4:30നു പുറപ്പെട്ട് ഏഴരയോടെ പ്രധാന ഗേറ്റിലെത്തി സെക്യൂരിറ്റി ചെക്കപ്പുകൾ കഴിഞ്ഞ് അകത്തു കയറി. ഒരു മണിക്കുർ ദൈർഘ്യമുള്ള സെൽഫ് ഗൈഡഡ് ടൂറാണിത്. വലിയ അത്ഭുതകാഴ്ചകളൊന്നും കാണാൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഭരണ സിരാകേന്ദ്രം സന്ദർശിച്ച സംതൃപ്തിയോടെ തിരികെ പോരാം. 2016-ൽ ഇതുപോലുള്ള ഒരു ടൂർ പമ്പ സംഘടിപ്പിച്ചിരുന്നു. ഏപ്രിലിൽ സംഘടിപ്പിച്ച ടൂറിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഈ വർഷം സെപ്തംബറിൽ വീണ്ട ും പമ്പയുടെ നേതൃത്വത്തിൽ മറ്റൊരു ടൂർ സംഘടിപ്പിക്കുന്നുണ്ട ്. ആദ്യം രജിസ്റ്റർ ചെയ്വുന്ന അമ്പതു പേർക്കായിരിക്കും അവസരമുൺടാകുക.

 

പമ്പ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തിൽ സുധ കർത്ത, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, ജോർജ് ഓലിക്കൽ എന്നിവരാണു ടൂർ കോർഡിനേറ്റ് ചെയ്തത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും കുടുംബവും വൈറ്റ് ഹൗസ് ടൂറിനെത്തിയിരുന്നു. സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസ് ടൂറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: അലക്സ് തോമസ് പ്രസിഡന്റ്: 215 850 5268, ജോൺ പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.