You are Here : Home / USA News

പിസിനാക്ക്2017: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു

Text Size  

Story Dated: Friday, May 12, 2017 11:14 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

ഒഹായോ: ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ കൊളമ്പസ് ഓഹായൊയിലെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ & ഗ്രെയിറ്റര്‍ കൊളമ്പസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 35-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് മുഖ്യപ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥി പ്രാസംഗികരും എത്തുന്നു. മുഖ്യ പ്രാസംഗീകരായ റവ. പാറ്റ് ഷാറ്റ്‌സലീന്‍, റവ. ലാഫായത്ത് സ്‌കെയില്‍, റവ. ഫില്‍ വിക്കാം എന്നിവരെ ക്കൂടാതെ, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഏറ്റവും ശ്രദ്ധേയരും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗകരുംമായ പാസ്റ്റര്‍ പാസ്റ്റര്‍ കെ.ജെ. തോമസ് കുമളി, പാസ്റ്റര്‍ വി.ജെ. തോമസ്, ഇവ. പി.റ്റി തോമസ്, ചര്‍ച്ച് ഓഫ് ഗോഡിലെ പ്രമുഖ പ്രാസംഗികനും മലയാളി പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് സുപരിചിതനുമായ കാനം അച്ചന്‍, പാസ്റ്റര്‍ ബെന്‍സണ്‍ മത്തായി, അസംബ്ലിസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ടിന്റെ സൂപ്രണ്ടും അനുഗ്രഹീത പ്രാസംഗികനുമായ പാസ്റ്റര്‍ വി.റ്റി. ഏബ്രഹാം, പാസ്റ്റര്‍ അനിഷ് കാവാലം, പസ്റ്റര്‍ ഒ.എം. രാജുക്കുട്ടി, ഡോ. മാത്യു ജോര്‍ജ്ജ്, പാസ്റ്റര്‍ എം. എ. ജോണ്‍, എന്നിവരെകൂടാതെ അമേരിക്കയിലെ വിവിധ സഭകളില്‍ ശുശ്രൂഷിക്കുന്ന പ്രമുഖരായ കണ്‍വന്‍ഷന്‍ പ്രാസംഗീകരും കോണ്‍ഫറന്‍സിന്റെ വിവിധ സെക്ഷനുകളില്‍ ശുശ്രൂഷി ക്കുന്നതായിരിക്കും. അഭൂതപൂര്‍വ്വമായ രെജിസ്‌ട്രേഷന്‍ നടക്കുന്നതോടൊപ്പം വിവിധ നിലകളിലുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ ക്വയറിന്റെ രൂപികരണവും ആകര്‍ഷണങ്ങളാണ്.

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാക്കിന്് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൈവദാസന്‍മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റര്‍ ടോമി ജോസഫ് (കണ്‍വീനര്‍), ബ്രദര്‍ ജെയിസ് ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ സാക്ക് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ / പബ്ലിസിറ്റി കോര്‍ഡീനേറ്റര്‍) എന്നിവരാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന് സാരഥ്യമേകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.