You are Here : Home / USA News

വെല്ലൂർ മെഡിക്കൽ കോളേജ് : മർത്തോമാ സഭാ സ്പോൺസർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 12, 2017 11:18 hrs UTC

ന്യൂയോർക്ക് ∙ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രവേശനത്തിന് മർത്തോമാ സഭയുടെ സ്പോൺസർഷിപ്പ് ആവശ്യമുള്ളവരുടെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ, ഇടവക വികാരിയുടെ സർട്ടിഫിക്കറ്റ് സഹിതം 2017 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സഭാ ഓഫിസിൽ ലഭിച്ചിരിക്കേണ്ടതാണെന്ന് സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ് അറിയിച്ചു. എംബിബിഎസ്, ബിപിറ്റി, ബിഎസ്‍സി, ഡയാലിസ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്കുള്ള പ്രവേശനത്തിനാണ് മർത്തോമാ സഭാ സ്പോൺസർ ഷിപ്പ് നൽകുന്നത്. മർത്തോമാ സഭയുടെ നോർത്ത് അമേരിക്കാ–യൂറോപ്പ് ഭദ്രാസന പരിധിയിൽ കേരളത്തിൽ നിന്നും കുടിയേറി പാർക്കുന്ന മർത്തോമാ സഭാംഗങ്ങൾക്ക് വെല്ലൂർ സിഎംഎസിൽ പ്രവേശനം ലഭിക്കണമെങ്കിൽ എത്രയും വേഗം അപേക്ഷ ഫോറം പൂരിപ്പിച്ച് തിരുവല്ലാ സഭാ ഓഫിസിൽ എത്തിക്കേണ്ടതാണ്. മേയ് 31 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്നും സെക്രട്ടറിയുടെ അറിയിപ്പിൽ സൂചിപ്പിക്കുന്നു. 500 രൂപയാണ് അപേക്ഷാ ഫോറത്തിന് വിലയായി നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : റവ. ഉമ്മൻ ഫിലിപ്പ് (സഭാ സെക്രട്ടറി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.