You are Here : Home / USA News

നഴ്സ് ദിനം പിയാനോയിൽ 20ന്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, May 12, 2017 11:20 hrs UTC

ഫിലഡൽഫിയ∙ പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തിൽ അമേരിക്കയിലെ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി മേയ് 20 ശനിയാഴ്ച നഴ്സ് ദിനം ആഘോഷിക്കുന്നു. ‘‘നഴ്സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം’’ എന്ന പ്രമേയമാണ് ഇത്തവണത്തെ നേഴ്സസ് ദിനാഘോഷം സ്വീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റർ ജോൺ സാബറ്റീന നഴ്സസ് ഡേ സ്ന്ദേശം നൽകും. കൗൺസിൽമാൻ അറ്റ് ലാർജ് അൽടോബൻ ബർഗർ, ഡെപ്യൂട്ടി മേയർ ഡോ. നൈനാ അഹ്മദ് എന്നിവരും സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കളും ടെമ്പിൾ യൂണിവേഴ്സിറ്റി യൂണിയൻ റപ്രസന്റേറ്റിവ്സും നഴ്സുമാരും സന്ദേശങ്ങൾ പങ്കു വയ്ക്കും. ഫിലഡൽഫിയാ റ്റെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നേഴ്സിങ്ങ് ട്രോമാ സ്പെഷ്യലിസ്റ്റ് സിന്ത്യാ ബ്ലാങ്ക് റീഡ്് മുഖ്യപ്രഭാഷണം നടത്തും.

 

 

വിവിധ കലാപരിപാടികളും സമൃദ്ധമായ ലഞ്ചും ആഘോഷത്തിന്റെ ഭാഗമാണ്.. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ബക്ക് ഹോട്ടലിലാണ് സമ്മേളനം. ഏവരെയും ക്ഷണിക്കുന്നു. സമ്മേളനവേദിയുടെ അഡ്രസ്സ്: 1200 ബക്ക് റോഡ്, ഫീസ്റ്റർവിൽ, പി എ, 19053. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് പി.ഡി ജോർജ് നടവയൽ (215 494 6420), വൈസ് പ്രസിഡന്റ് സാറാ ഐപ്പ് (2673343788), സെക്രട്ടറി മേരി ഏബ്രാഹം (610 850 2246), ജോയ്ന്റ് സെക്രട്ടറി മെർലി പാലത്തുങ്കൽ (267 307 6914), ട്രഷറാർ ലൈലാ മാത്യൂ (215 673 9805), എഡ്യൂക്കേഷൻ ചെയർപേഴ്സൺ ബ്രിജിറ്റ് പാറപ്പുറത്ത് (215 969 4509), ബൈലോ ചെയർ ബ്രിജിറ്റ് വിൻസെന്റ് (215 528 9459), സൂസൻ സാബൂ, മെംബർഷിപ് ചെയർ ലീലാമ്മ സാമുവേൽ (2159091950), മറിയാമ്മ ഏബ്രാഹം(215 917 2920), പബ്ലിക് റിലേഷൻസ് ചെയർ ലിസി ജോർജ് (267 632 9236), സൂസൻ കുര്യൻ (215 370 7369)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.