You are Here : Home / USA News

മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 13, 2017 01:45 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31- ാ മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലായ് 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ച് വരുന്നു. ഇതിനോടകം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെട്ട കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് ഇടവകകളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഫറന്‍സിന് ഏതാനം മാസങ്ങള്‍ ബാക്കി നില്‍ക്കേ തന്നെ, രജിസ്‌ട്രേഷന്‍ മുഴവനായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് വന്‍ വിജയമായി കണക്കാക്കുന്നുവെന്നും ആയതിന് ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപെടുത്തുന്നതായും, രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഷെവലിയര്‍ എബ്രഹാം മാത്യു, ശ്രീ ജോണ്‍ തോമസ് എന്നിവര്‍ അറിയിച്ചു. വെസ്റ്റ് നായക് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് റവ. ഫാ. ഗീവര്‍ഗ്ഗീസ് ജേക്കബ് (ഭദ്രാസന സെക്രട്ടറി) നേതൃത്വം നല്‍കി. ശ്രീ. സാജു പൗലോസ് (ജനറല്‍ കണ്‍വീനര്‍) കോണ്‍ഫറന്റെ നടത്തിപ്പ്. സംബന്ധിച്ച് നാളിതുവരെയുള്ള ക്രമീകരണങ്ങളെ കുറിച്ചുള്ള അവലോകനം നടത്തുകയുണ്ടായി. ഈ വര്‍ഷം രജിസ്‌ട്രേഷന്‍ കലേകൂട്ടി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്, അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമവും കൊണ്ട് മാത്രമാണെന്നും അദ്ധേഹം ചൂണ്ടികാണിച്ചു.

 

 

 

 

ഇടവകയിലെ സീനിയര്‍ വൈദികന്‍ റവ. ഫാ. വര്‍ക്കി മുണ്ടക്കല്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഷെവലിയര്‍ എബ്രഹാം മാത്രു, ശ്രീ പി ഒ ജോര്‍ജ്, മുന്‍ കൗണ്‍സില്‍ അംഗം ശ്രീ പി ഒ ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരേയും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, വളരെ നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ മുഴുവനായും പൂര്‍ത്തിയാകുവാന്‍ സഹകരിച്ച സഭാംഗങ്ങളേയും, ഇടവക മെത്രാ പോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ കീത്തോസ് പ്രത്യേകം അഭിന്ദിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി ആര്‍ ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.