You are Here : Home / USA News

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, May 15, 2017 11:43 hrs UTC

ഫിലാഡല്‍ഫിയ: ആഗോളമലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ഫിലാഡല്‍ഫിയായില്‍ നടത്തപ്പെടുന്നു. ഇന്‍ഡ്യന്‍ വോളിബോള്‍ ലിജന്‍ഡും, അര്‍ജുനാ അവാര്‍ഡു ജേതാവും, ഏഷ്യന്‍ ഗെയിംസ് ലീഡറുമായിരുന്ന ദിവംഗതനായ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, വോളിബോള്‍ പ്രേമികളും ചേര്‍ന്ന് നടത്തിവരുന്ന 29ാ മതു കായികമമാങ്കമാണ് ഈ വര്‍ഷം അരങ്ങേറുന്നത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള എബ്രാഹം ലിങ്കണ്‍ ഹൈസ്കൂള്‍ (3201 Ryan Avenue, Philadelphia PA 19136) ജിമ്മില്‍ വച്ചു നടത്തപ്പെടുന്ന മെഗാടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക അറിയിക്കുന്നു.

 

 

 

മെയ് 27 ശനിയാഴ്ച്ച രാവിലെ 9:00 മണിക്ക് ഉത്ഘാടനം ചെയ്യപ്പെടുന്ന മല്‍സരങ്ങള്‍ ഞായറാഴ്ച്ചയും തുടരും. ഫില്ലി സ്റ്റാര്‍സ് ആതിഥേയത്വം വഹിçന്ന 29 ാമതു ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍, ചിക്കാഗോ, ഡിട്രോയിറ്റ്, നയാഗ്ര, ഫിലാദല്‍ഫിയ, ഡാലസ്, റോക്ക്‌ലാന്‍ഡ്, ടൊറന്റോ എന്നിങ്ങനെ വടക്കേ അമേരിക്കയിലെയും, കാനഡായിലെയും പ്രധാനപ്പെട്ട നഗരങ്ങളില്‍നിന്നുമുള്ള വോളിബോള്‍ ടീമുകള്‍ ഈ മല്‍സരത്തില്‍ മാറ്റുരയ്ക്കും. കൂടാതെ 18 വയസില്‍ താഴെയുള്ള ആണ്‍ കുട്ടികളുടെ വിവിധ ടീമുകളും ഈ ടൂര്‍ണമെന്റില്‍ മല്‍സരിക്കും. 2008 -നു ശേഷം ആദ്യമായിട്ടാണ് ഫിലാഡല്‍ഫിയാനഗരം ഈ ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. അതിëമുന്‍പ് 1990 ലും, 19996 ലും ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 2016 ല്‍ ടോറന്റോയില്‍ നടന്ന 28ാമതു മല്‍സരത്തില്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി. ടാമ്പാ റണ്ണര്‍ അപ്പും. ടൂര്‍ണമന്റിന്റെ വിജയത്തിനായി കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലും ഫിലിസ്റ്റാര്‍സിന്റെ ആതിഥേയത്വത്തിലും സഹകരണത്തിലും വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

 

 

ദേശീയനിലവാരം പുലര്‍ത്തുന്ന മല്‍സരം കാണുന്നതിനും, കളിക്കാരെ പ്രോള്‍സാഹിപ്പിക്കുന്നതിനും, സ്‌പോര്‍ട്ട്‌സ്‌പ്രേമികള്‍çക്കു, പൊതുജനങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: Sheriff Aliyar 267-879-1750, Saji Vargese 215-920-7219, Kuriakose Kudakkachira 215-828-5133, Sunny Abraham 484-716-1636 Committee Members: John Mathai (Chairman), Shaji Mittathany, Simon Cheriyan, M. C. Xavier, Alex John, Joseph Thomas, Rajappan Nair, Rajan Samuel, Byju T. Samule, Jijo George, Alex Thomas, George Mathew, Sabu Varghese, Aby Thomas, Sabu Skariah, Tibu Jose, Jose Abraham, Joji John, Sabu John, Anu Skariah, Manuel Joseph, Suda Kartha.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.