You are Here : Home / USA News

പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 16, 2017 11:15 hrs UTC

ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടര്‍മാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കിയ ആരാധനാഗാനങ്ങളും യുവജനങ്ങള്‍ക്കു മാത്രമല്ല കടന്നുവന്ന ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാന്‍ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. സംഘാടകര്‍ പ്രാര്‍ത്ഥിച്ചപ്രകാരം യുവജനങ്ങള്‍, ആത്മാവില്‍ നിറഞ്ഞു പെന്തക്കോസ്തു അനുഭവങ്ങള്‍ പ്രാപിക്കുവാന്‍ ഇടയായതും, കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ചു മുന്നേറുവാന്‍ തീരുമാനം കൈക്കൊണ്ടതും സമ്മളനത്തിന്റെ അനുഗ്രഹത്തിനു കാരണമായി. യുവജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന അനാല്‍മീക പ്രവണതകളെ നിരുത്സാഹപ്പെടുത്തി, ആത്മീയ നിലവാരമുള്ള ഒരു തലമുറയെ വാര്‍ ത്തെടുക്കുവാന്‍ ഏവരും ഉത്സാഹിക്കണമെന്നു പാസ്റ്റര്‍ മാത്യു ജോര്‍ജ് മുഖ്യ സന്ദേശത്തിലുടെ പ്രസ്താവിച്ചു. അനാത്മീയതക്കെതിരെ പടപൊരുതുവാനും, നല്ല ആത്മീയ നിലവാരമുള്ള തലമുറയെ വാര്‍ത്തെടുക്കുവാനും പി വൈ എഫ് എ പ്രതിജ്ഞാബദ്ധമായിരിക്കുകയാല്‍ ഏവരുടെയും സഹകരണവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാകണമേയെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പി. വൈ. എഫ്. എ യുടെ ഈ വര്‍ഷത്തെ ഭാര വാഹികളായി ഫില്‍സണ്‍ തോമസ് (പ്രസിഡന്റ്), ബോബി തോമസ് (സെക്രട്ടറി), ലോണി ബേബി (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.