You are Here : Home / USA News

"നാഫാ ഫിലിം അവാർഡ് 2017"; ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം

Text Size  

Story Dated: Friday, May 19, 2017 11:21 hrs UTC

BIJU JOHN

 

ഫ്രീഡിയ എന്റർടൈന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ഫ്ളവേർസ് ടി വിയും ചേർന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017 ന്റെ ടിക്കറ്റുകൾ ഇനിമുതൽ ഓൺലൈനിൽ വാങ്ങാം. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭ്യമാക്കുന്നത് ഇവന്റ്സർ എന്ന സൈറ്റാണ്. നാഫയുടെ രണ്ടാമത് പുരസ്‌കാര ചാടങ്ങാണ് 2017 ജൂലൈ 21 മുതൽ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂ യോർക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച അവാർഡ് ദാന ചടങ്ങിന് വേദി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓൺ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരം ഒരുക്കിയതെന്നു നാഫാ ഡയറക്ടർ ആനി ലിബു പറഞ്ഞു. ടിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഈ വർഷം അമേരിക്കയിൽ നടത്തുന്ന കലാകാരന്മാരെ കൊണ്ട് സമ്പന്നവുമായ മലയാളം സിനിമാ അവാർഡ് ദാന ചടങ്ങാണിത് . ഓൺ ലൈൻ ൽ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. https://eventzter.com/mytickets/ or www.nafaawards.com എന്നീ ലിങ്കുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാം https://eventzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും, 256 SSL എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വരെ ഉയർന്നനിലവാരമുള്ള PayPal പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

PayPal ഗേറ്റ്വേ വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് അതിനാൽ ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ സർവീസ് ചാർജുകൾ ഒന്നും ഇല്ലാതെ സ്വന്തമാക്കുവാൻ സാധിക്കും. ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് നാഫാ അവാർഡ് നിശയ്ക്ക് തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും നടക്കും . ജൂലൈ 23ന് ചിക്കാഗോയില്‍ നാഫാ അവാര്‍ഡ് നേടിയ താര പ്രതിഭകൾക്ക് സ്വീകരണവും മെഗാഷോയും. ഈ അവാർഡ് നിശയിൽ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത് എന്ന് സജി ഹെഡ്ജ് പറഞ്ഞു. അതിനാൽ ഓൺ ലൈൻ ടിക്കറ്റ് സംവിധാനം വളരെ നേരത്തെ തന്നെ കാണികൾ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസങ്ങളിലും, ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.