You are Here : Home / USA News

അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 22, 2017 11:12 hrs UTC

കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് സംഗമം ചെയര്‍മാന്‍ രാജേഷ് നായര്‍ അറിയിച്ചു. അമേരിക്കയിലെ എല്ലാ പ്രമുഖ നായര്‍ സമുദായ നേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായര്‍, ന്യൂയോര്‍ക്ക് നായര്‍ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകന്‍ പിള്ള, മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ പിള്ള, നായര്‍ അസോസിയേഷന്‍ ഓഫ് ചിക്കാഗോ മുന്‍ പ്രസിഡന്റ് എം.എന്‍.സി. നായര്‍, എന്‍.എസ്സ്.എസ്സ് കാനഡ എക്‌സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂജേഴ്സി നായര്‍ മഹാമണ്ഡലം സ്ഥാപകനും ചെയര്‍മാനുമായ മാധവന്‍ നായര്‍ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി.

 

 

 

 

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയോടുകൂടി കാര്യപരിപാടികള്‍ ആരംഭിക്കുകും. അതിനു ശേഷം വൈകുന്നേരം അഞ്ചുമണി വരെ അമേരിക്കയിലെയും കാനഡയിലെയും കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ ബിസിനസ് കോണ്‍ഫറന്‍സ്, നായര്‍ സംഘടനാ പ്രവര്‍ത്തന അവലോകനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരത്തെ ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായര്‍ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ട വ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക് കേരളത്തിലെ ചടട കരയോഗങ്ങളുമായി സഹകരിച്ചു കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്ഘാടനവും ഈ സംഗമത്തില്‍ വച്ച് നടക്കും. ഏഴു മണിമുതല്‍ സുപ്രസിദ്ധ സിനിമ സംവിധായകന്‍ രാജസേനന്‍ നയിക്കുന്ന മെഗാഷോയില്‍ അദ്ദേഹത്തിന്റെ സപാസ വിഷ്വല്‍ മ്യൂസിക്കല്‍ ട്രീറ്റിനൊപ്പം സിനിമ താരം നോബിയും കോമഡി സ്റ്റാര്‍സ് സംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.

 

 

ദിവസം മുഴുവനും നീണ്ടു നില്‍ക്കുന്ന നാടന്‍ ഭക്ഷ്യമേളയില്‍ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ രുചിക്കാനും അവ വിദേശത്തേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ പായ്ക്ക് ചെയ്തു വാങ്ങാനും സാധിക്കും. മെഗാഷോയ്ക് സമാന്തരമായി സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും വിദേശ വിഭവങ്ങളും ചേര്‍ന്ന ഡിന്നര്‍ ഉണ്ടായിരിക്കുന്നതാണ്. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് എന്നീ വിമാന കമ്പനികള്‍ അമേരിക്കന്‍ നായര്‍ സംഗമത്തില്‍ എത്തിച്ചേരുന്നതിന് അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വന്‍പിച്ച വിലക്കുറവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങളും അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ വിശദാംശങ്ങളും www.nairsangamam.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സംഘാടകരെ ബന്ധപ്പെടാന്‍ +1 408 203 1087, +91 471 381 0481 എന്ന നമ്പറുകളോ info@nairsangamam.com എന്ന ഈമെയിലോ ഉപയോഗിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.