You are Here : Home / USA News

കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്‌ക്കാരം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, May 22, 2017 11:19 hrs UTC

ഡാളസ്: അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹനായി. പ്രമുഖ സംരംഭകനും സംഘാടകനുമാണ് കെ.ജി. മന്മഥന്‍ നായര്‍. ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ അമേരിക്കന്‍ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്. അമേരിക്കയില്‍ വ്യാപക ശൃംഖലയുള്ള ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ ഉടമയാണ്. മെട്രോമാന്‍ ഇ. ശ്രീധരനും നടന്‍ മോഹന്‍ലാലും ജന്മഭൂമിയുടെ പ്രഥമ ലെജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കുന്നത് വിവിധ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാര്‍ (കൃഷി), ടി.വി.അനില്‍കുമാര്‍ അമ്പാടി (ഗോരക്ഷ), കെ.എന്‍.അനന്തകുമാര്‍ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവര്‍ക്കും പുരസ്‌ക്കാരം നല്‍കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.നാരായണനെ ദേശബന്ധു പുരസ്‌ക്കാരം നല്‍കി ആദരിക്കും. സിനിമ നിര്‍മ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിന് പ്രത്യേക പുരസ്‌കാരം സമ്മാനിക്കും. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിക്കും. മെയ് 28ന് വൈകിട്ട് 5ന് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമാ താരങ്ങള്‍, പിന്നണി ഗായകര്‍, ഹാസ്യതാരങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.