You are Here : Home / USA News

ഫിലഡല്‍ഫിയ ദിലീപ് ഷോയെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങി

Text Size  

Story Dated: Monday, May 22, 2017 11:25 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

 

ഫിലഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും സാഹോദര്യ നഗരത്തിന്റെ മടത്തട്ടില്‍ കുടിയേറി പാര്‍ക്കുന്നവരുടെ സംഘടനയായ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ നേതൃത്ത്വത്തില്‍ മെയ് 29 തിങ്കളാഴ്ച (മെമ്മോറിയല്‍ ഡേ) ലൈകുന്നേരം 5 മണിക്ക് കൗണ്‍സില്‍ റോക്ക് ഹൈസ്‌ക്കൂള്‍ (നോര്‍ത്ത്) 62 SWAP RD, NEW TOWN, PA,18940 ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്ന മെഗാ ഷോക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഓരോ വേദികളും നിറഞ്ഞസദസ്സിലൂടെ കടന്നു പോകുന്ന ദിലീപ് ഷോ 2017 അമേരിക്കന്‍ മലയാളികളുടെ താത്പര്യം അനുസരിച്ച് പ്രത്യേകം ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മെഗാ ഷോ എന്തുകൊണ്ടും പ്രേഷക മനം കവര്‍ന്നെടുക്കുക തന്നെ ചെയ്യും കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും എത്തുന്ന കലാകാരന്മാരും കലാകാരികളും സപ്തസ്ഥരരാഗവര്‍ണ്ണ താളമേളങ്ങളുടെ അകമ്പടിയോടെ അണിയിച്ചൊരുക്കുന്ന ഈ മെഗാഷായില്‍ കാവ്യാ മാധവന്‍, റിമിറ്റോമി, പിഷാരടി, നമിതാ പ്രമോദ്, ധര്‍മ്മജന്‍, സുബി സുരേഷ്, തുടങ്ങിയ ഇരുപത്തഞ്ചോളം കലാകാരന്മാര്‍ ഒരേ വേദിയില്‍ അരങ്ങ് തകര്‍ത്തുള്ള അടിപൊളി ഗാനാലാപനം നൃത്തനൃത്ത്യങ്ങള്‍ വര്‍ത്തമാനകാലഘട്ടത്തിലെ സംഭവവികാസങ്ങളെ ഹാസ്യാത്മകതയുടെ പരിവേഷത്തില്‍ ചിത്രീകരിച്ച്് കൊണ്ടുള്ള നിരവധി വ്യത്യസ്ത തരത്തിലുള്ള കലോപഹാരങ്ങള്‍ കാണികള്‍ക്കായി അണിയിച്ചൊരുക്കിയിട്ടുള്ളതായും അതിലും ഉപരി നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നല്ലൊരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നതായി കോട്ടയം അസോസിയേഷന്റെ ഭാരവാഹികള്‍ പറയുകയുണ്ടായി. അശരണര്‍ക്കും ആലംബഹീനര്‍ക്കും എക്കാലത്തും തണലായി നിലകൊണ്ടിട്ടുള്ള കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുമ്പോട്ടുള്ള വളര്‍ച്ചയുടെ പന്ഥാവിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് ഈ മെഗാ ഷോ സംഘടിപ്പിക്കുന്നതെന്ന് ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) അറിയുകയുണ്ടായി.

 

 

 

എക്കാലത്തും കലയേയും, കലാകാരന്മാരെയും ഇരു കൈകളും നീട്ടി സ്ഥീകരിച്ചിട്ടുള്ള പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സാഹോദര്യ നഗരത്തില്‍ വച്ച് നടത്തുന്ന ദിലീപ് മെഗാ ഷോ 2017 ഫിലാഡല്‍ഫിയായിലെ ഷോയോട് കൂടി ഈ പ്രോഗ്രാമിന്റെ അമേരിക്കന്‍ പര്യടനത്തിന് തിരശീലവീഴുകയാണെന്നും ഈഅസുലഭാവസരം നഷ്ടപ്പെടുത്തരുതെന്നും അഭിമാനപൂര്‍വ്വം എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായും ജീമോന്‍ ജോര്‍ജ്ജ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) പറയുകയുണ്ടായി. ഈ ഷോയുടെ വന്‍ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ് ഏബ്രഹാം ജോസഫ്, ജെയിംസ് അന്നയോസ്, ജോബി ജോര്‍ജ്ജ്, സണ്ണി കിഴക്കേമുറി, ബീനാ കോശി, സാറാ ഐപ്പ്, കുര്യാക്കോസ് ഏബ്രഹാം,കുര്യന്‍ രാജന്‍, സാജന്‍ വര്‍ഗീസ്, ജോഷി കുര്യാക്കോസ്, സാബു പാമ്പാടി. സെറിന്‍ കുരുവിള, റോണി വര്‍ഗ്ഗീസ്, രാജു കുരുവിള, വര്‍ക്കി പൈലോ, ജേക്കബ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനുമായി സന്ദര്‍ശിക്കുക-

 

www.kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.