You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 23, 2017 10:43 hrs UTC

ന്യൂയോര്‍ക്ക്: വിജയകരമായ മുപ്പതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമായ ഒരു പേരാണ്. ഇതിന്റെ അണിയറശില്‍പ്പികള്‍ പ്രതിവര്‍ഷം സംഘടിപ്പിച്ച് വരുന്ന മത്സരകളികള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. ക്ലബ്ബിന്റെ അഞ്ചു ശാഖകള്‍ക്ക് കീഴില്‍ പ്രശസ്തമായ അഞ്ചു കളികള്‍ അരങ്ങേറുന്നു. അവ ബാറ്റ്മിന്റന്‍, ബാസ്ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, സോക്കര്‍, വോളിബാള്‍ എന്നിവയാണ്. ഇതില്‍ ബാറ്റ്മിന്റന്‍ കളിയുടെ ശാഖ അമ്പതില്‍പരം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുന്നത് നല്ല കളിക്കാരനും കായിക മത്സരപ്രേമിയുമായ രഘു നൈനാനാണ്. ന്യൂയോര്‍ക്ക് സ്മാഷേര്‍ഴ്‌സ് (NY Smashers) എന്നു വിളിക്കുന്ന ബാറ്റ്മിന്റന്‍ കളിക്കാരുടെ ഗ്രൂപ്പ് ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ കളി പരിശീലിക്കുന്നു.

 

 

 

 

വിനോദവും, കായികമത്സരങ്ങളും നടക്കുന്നതിനോടൊപ്പം തന്നെ സമൂഹപരമായ സുഹ്രുദ്‌സമ്മേളനങ്ങള്‍ക്കും ഇതു സഹായിക്കുന്നു. കൂടാതെ വളര്‍ന്നു വരുന്ന തലമുറയെ നല്ല കളിക്കാരായി വാര്‍ത്തെടുക്കുവാനും ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ പരിശ്രമിക്കുന്നു. ബിഗ് ആപ്പിളില്‍ ഇത് ആറാമത്തെ വര്‍ഷമാണ് ക്ലബ്ബിലെ ഭാരവാഹികള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. മലയാളി സ്‌പോട്‌സ്് ക്ലബ് എന്ന പേരു പോലെ മലയാളി അംഗങ്ങള്‍ മാത്രം കളിക്കാരായിട്ടുള്ള ഏക ക്ലബ്ബാണിതെന്നു മലയാളികള്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുക. ഈ വര്‍ഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് (NYSmashers ) അരങ്ങേറുന്നത് ജൂണ്‍ 17, 74-20 കോമണ്‍വെല്‍ത്ത് ബുള്‍വാഡ്, ബെല്‍റോസ്, ന്യൂയോര്‍ക്കിലാണ.് മഞ്ഞു പോയി വീണ്ടും പൊന്‍വെയില്‍ വന്നു ചേര്‍ന്ന ന്യൂയോര്‍ക്കിലെ നല്ല ദിവസങ്ങളെ ആഘോഷത്തിന്റെ ആര്‍പ്പുവിളികളുമായി എതിരേല്‍ക്കാന്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കുന്നജായിക പ്രകടനങ്ങള്‍ കുടുംബസമേതം കടന്നു വന്ന് ഈ മത്സരകളികള്‍ കണ്ടാസ്വദിക്കുക. മുപ്പത്തിരണ്ടു ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന ഈ കളി കാണിജള്‍ക്ക് ഹരം പകരുമെന്നതില്‍ സംശയമില്ല. മൊത്തം ടീമില്‍ പതിനാറു ടീമുകള്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. സ്‌പോട്‌സ് പ്രേമികളായവര്‍ക്ക് കിട്ടുന്ന ഒരു അസുലഭ അവസരമായിരിക്കും ഇത്. ഈ കളിയില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി പണമാണു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മത്സരബുദ്ധിയോടെ, ആവേശത്തോടെ സമര്‍ത്ഥരായ കളിക്കാര്‍ കാഴ്ച്ചവയ്ക്കുന്ന പ്രകടനങ്ങള്‍ കാണാന്‍ നിങ്ങളെ സാദരം ക്ഷണിക്കുന്നു. കളികളെക്കുര്‍ച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക. രഘു നൈനാന്‍ 516-526-9835, സോണി പോള്‍ 516-236-0146, ഈപ്പന്‍ ചാക്കോ (കുഞ്ഞുമോന്‍) 516-849-2832, സാക്ക് മത്തായ്- 917-208-1714 , മാത്യു ചെറുവള്ളില്‍-516-587-1403 ഈപ്പന്‍ ചാക്കോ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.