You are Here : Home / USA News

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മാതൃദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 29, 2017 05:15 hrs UTC

മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ മാതൃദിനം മെയ് 21-നു ഞായറാഴ്ച വൈകിട്ട് സണ്‍റൈസ് സിറ്റിയിലെ സണ്‍സെറ്റ് സ്ട്രിപ്പ് സോക്കര്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. താലപ്പൊലിയേന്തിയും, പൂക്കള്‍ നല്‍കിയും കുട്ടികള്‍ തങ്ങളുടെ മാതാക്കളെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനിയിച്ചു. തുടര്‍ന്ന് മാതൃദിന കേക്ക് മുറിക്കല്‍ ചടങ്ങും നടത്തി. കേരള സമാജം വിമന്‍സ് ഫോറത്തിന്റെ സഹകരണത്തോടുകൂടി നടത്തപ്പെട്ട ഈ പരിപാടിയിലെ മുഖ്യാതിഥി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. വര്‍ഗീസ് മാത്യു, കുടുംബമൂല്യങ്ങളെക്കുറിച്ചും അമ്മമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും വളരെ ചിന്തോദ്ദീപകമായ ഒരു പ്രഭാഷണം നടത്തുകയും മാതൃദിന ആശംസകള്‍ നേരുകയും ചെയ്തു. ഇവന്റ് സ്‌പോണ്‍സറായ മദ്രാസ് കഫേ (സോയി തോമസ്) ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറും, കുട്ടികളുടെ വിവിധ സംഗീത,നൃത്ത, വാദ്യഘോഷ പരിപാടികളും, അനുഗ്രഹീത ഗായകന്‍ ജസ്റ്റിന്റെ പാട്ടുകളും ഏറെ ആസ്വാദ്യകരവും, ആനന്ദസാഗരത്തില്‍ മുഴുകിപ്പിക്കുന്നവയുമായിരുന്നു. കേരള സമാജം പ്രസിഡന്റ് സാജന്‍ മാത്യു സ്വാഗതവും, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ സോണിയ സജി നന്ദിയും രേഖപ്പെടുത്തി. ശതാഭിഷിക്തനായ കേരള സമാജം മുന്‍ പ്രസിഡന്റും, സമാജത്തിന്റെ സജീവ പ്രവര്‍ത്തകയുമായ കുഞ്ഞമ്മ കോശിയെ ചടങ്ങില്‍ ആദരിക്കുകയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി ബോബി മാത്യു ആശംസകള്‍ നേരുകയും ചെയ്തു. ഈ പരിപാടി വിജയമാക്കിത്തീര്‍ത്ത എല്ലാവരോടുമുള്ള നന്ദി സംഘാടകര്‍ അറിയിച്ചു. വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ സോണിയ സജി, ടെസ്സി ജയിംസ്, റീഷി ഔസേഫ് എന്നിവരെ കൂടാതെ ഷിജു കല്പാദിക്കല്‍, ജോണറ്റ് സെബാസ്റ്റ്യന്‍, ബെന്നി മാത്യു, നിബു പുത്തേത്ത്, പദ്മകുമാര്‍, മാമ്മന്‍ പോത്തന്‍, മനോജ് തന്നാത്ത്, സാം പാറത്തുണ്ടില്‍, ബിജു ജോണ്‍ തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗീതു ജയിംസ് ആയിരുന്നു ഈ പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.