You are Here : Home / USA News

ഹ്യൂസ്റ്റനില്‍ കൃപാഭിഷേകം-2017 ആത്മീയ ധ്യാനം

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, May 30, 2017 12:26 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വെച്ച് അണകര മരിയന്‍ ധ്യാനകേന്ദ്രം ഡയരക്ടര്‍ ബഹുമാനപ്പെട്ട ഡോമനിക് വാളന്മാലച്ചന്‍ നയിക്കുന്ന ആത്മീയധ്യാനം ജൂണ്‍ 9-ാംതായതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച്, രാത്രി 8 മണിക്ക് അവസാനിക്കും. തുടര്‍ന്ന്, പിറ്റേന്ന് ജൂണ്‍ 10 (ശനി), ജൂണ്‍ 11 (ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9ന് ആരംഭിച്ച് വൈകുന്നേരം 6ന് അവസാനിക്കും. ശനിയും, ഞായറും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കായ്‌റോസ് യൂത്ത് ടീം ഒരുക്കുന്ന പ്രത്യേകമായ ധ്യാന സെഷനുമുണ്ടായിരിക്കും. പള്ളിയിലും, പള്ളിയുടെ സെന്റ് ജോസഫ് ഹാളിലും, പ്രത്യേക ടെന്റുകളിലുമായി പ്രത്യേകവും വിപുലവുമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 

 

എല്ലാ ക്രിസ്ത്യന്‍ മതവിശ്വാസികളേയും മറ്റ് എല്ലാ മതവിശ്വാസികളേയും ഈ ആത്മീയ അഭിഷേക ധ്യാനത്തിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അണകര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഒരു ടീം തന്നെ ഡോമനിക് വാളന്മാലച്ചനെ അനുഗമിക്കുന്നുണ്ട്. രണ്ടായിരത്തില്‍പരം ജനങ്ങളെയാണ് ധ്യാനത്തിന് പ്രതീക്ഷിക്കുന്നതെന്നും അവര്‍ക്കെല്ലാം പാര്‍ക്കിംഗും സൗകര്യങ്ങളും ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവാലയ വികാരി ഫാദര്‍ കുര്യന്‍ നെടുംവേലിചാലുങ്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ഐസക് വര്‍ഗ്ഗീസ് പുത്തനങ്ങാടിയും, ഹെന്റി കുന്തറയും അറിയിച്ചു. ധ്യാനത്തിന് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെന്റ് ജോസഫ് സീറൊ മലബാര്‍ പള്ളിയുടെ വെബ് സൈറ്റ് (www.stjosephhouston.org) സന്ദര്‍ശിച്ച് ധ്യാനത്തിന് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.