You are Here : Home / USA News

ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന്‍ പ്രസിഡന്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 31, 2017 12:13 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്‌റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ (ORUMA- OUR RIVERSTONE UNITED MALAYALEE ASSOCIATION) 2017 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് ജോയി പൗലോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡന്റായി വിനോയി കുര്യനെ തെരെഞ്ഞെടുത്തു. സെലിന്‍ ബാബു വൈസ് പ്രസിഡന്റ് ജെ.ചാക്കോ മുട്ടുംകല്‍സെക്രട്ടറി ജിഷ ജോണ്‍ ജോയിന്റ് സെക്രട്ടറി റോയി സെബാസ്റ്റിയന്‍ ട്രഷറര്‍ ജോബി വി ജോസ് ജോയിന്റ് ട്രഷറര്‍ ജോജോ തുണ്ടയില്‍, സന്തോഷ് ചെറിയാന്‍, ജോസഫ് തോട്ടശ്ശേരില്‍, ഡാനി ജോര്‍ജ്ജ്, ലിജു വര്‍ഗീസ് എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. FORTBEND ISD BOARD ഫോര്‍ട്ട് ബെന്റ് ഐ.എസ്.ഡി ബോര്‍ഡിനെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 22ന് നടത്തിയ MEET 'N' GREET സമ്മേളനത്തോടെ ഒരുമയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമായി. ഒരുമയുടെ കര്‍ഷകശ്രീ 2017 മത്സരത്തിലേക്കുള്ള അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ 24, 2017 ആണ്. ഓണംസെപ്റ്റംബര്‍ 2 നും ഒരുമ പിക്‌നിക് ഒക്ടോബര്‍ 14 നും നടക്കും. ഇതു കൂടാതെ സമൂഹത്തിന് പ്രയോജകരമായ മറ്റു പരിപാടികളും ഈ വര്‍ഷം നടത്താന്‍ സംഘാടകര്‍ ആലോചിക്കുന്നതായി ഒരുമ നേതൃത്വം അറിയിച്ചു. ജെ.ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.