You are Here : Home / USA News

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (ഗാമ) സ്പ്രിങ് ഫെസ്റ്റ് 2017 നടത്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, May 31, 2017 12:21 hrs UTC

ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ "ഗാമ" യുടെ ആഭിമുഖ്യത്തിൽ 27 ശനിയാഴ്ച എലിസബത്ത് മിൽബൺ പാർക്കിൽ നടന്ന സ്പ്രിങ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധനേടി. "ഉത്തർ ദക്ഷിൺ" എന്ന പേരിൽ കേരളത്തിന്റെ തനതു രുചികൾ മുതൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ വരെയുള്ള ഒരു സമ്മിശ്രമായ ഒരു ഭക്ഷണ വിരുന്നു തന്നെ ഗാമ ഒരുക്കിയിരുന്നു.നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ഫെസ്റ്റിൽ പലവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഡിസ്സെർട് മത്സരം മുതൽ കസേര കളി,സ്പൂൺ മത്സരം,കുസൃതി ചോദ്യങ്ങൾ,നാക്ക് കുഴക്കുന്ന തമാശകൾ,വാട്ടർ ബലൂൺ ,വടം വലി,പന്ത് കളി തുടങ്ങി പല മത്സരങ്ങളും ഉണ്ടായിരുന്നു.

വിജയികൾക്ക് ഗാമ പ്രസിഡന്റ് ശങ്കർ ചന്ദ്രമോഹനും ,വൈസ് പ്രസിഡന്റ് ശിവ വളപ്പിലും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. 'ഉത്തർ ദക്ഷിൺ' എന്നു പേരിട്ടിരുന്ന ഭക്ഷണ വിരുന്നിൽ പത്തോളം വിഭവങ്ങലാണ് ഗാമ ഒരുക്കിയത് .മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങളായ കപ്പ മീൻ കറി,മുളകിട്ട ചമ്മന്തി ,ഇൻസ്റ്റന്റ് മുട്ട ഓംലെറ്റ്,സംഭാരം,ബാര്ബെക്യൂ ചിക്കൻ,നോർത്ത് ഇന്ത്യൻ വിഭവങ്ങളായ വട പാവ്,ബെൽ പുരി,പാനി പൂരി,വെജിറ്റൽ ബിരിയാണി എന്നിവ സ്പ്രിങ് ഫെസ്റ്റിനെത്തിയവർക്കു ഗാമ വിളമ്പി.

സ്പ്രിങ് ഫെസ്റ്റ് ചിത്രങ്ങൾ: https://flic.kr/s/aHsm19Xr1Q

കൂടുതൽ വിവരങ്ങൾക്ക് : www.gama-austin.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.