You are Here : Home / USA News

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവം ജൂണ്‍ 3- ന്

Text Size  

Story Dated: Thursday, June 01, 2017 11:43 hrs UTC

സന്തോഷ് എബ്രഹാം

 

ഫിലഡെല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30-ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 5:30- ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച് മത്സര വിജയികള്‍ തങ്ങള്‍ അജയ്യമാക്കിയ കലാരൂപങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നതാണ്. അതോടൊപ്പം ട്രൈസ്‌റ്റേറ്റ് ഏരിയായിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതനൃത്ത പരിപാടി കള്‍ ഗ്രാന്റ്ഫിനാലെയെ വര്‍ണ്ണശബളമാക്കും. ഈ കലാസന്ധ്യയി ലേക്കും അതോടൊപ്പമുള്ള സ്‌നേഹവിരുന്നിലേക്കും ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.