You are Here : Home / USA News

അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതിൽ ഫൊക്കാന മാതൃക

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, June 01, 2017 11:58 hrs UTC

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നിറഞ്ഞ കവിഞ്ഞ സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്തു . ഫൊക്കാനാ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അദ്ദേഹം അങ്ങേയറ്റം പ്രസംശിച്ചു സംസാരിച്ചു.അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം കുറയ്ക്കുന്നത് ഫൊക്കാനയുടെ മലയാളികളുമായുള്ള അടുത്ത ബദ്ധം പുലർത്തുന്നത് കൊണ്ടാണുന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി നടന്ന കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതിയാണ്. ജില്ലക്ക് ഒരു വീട് എന്ന ആശയം ഫൊക്കാന നടപ്പാക്കുകയും ചെയ്തു.

 

 

അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതിൽ ഫൊക്കാന മറ്റു സംഘടനകള്‍ക്കു മാതൃകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ആകസ്മിക കൂടിക്കാഴ്ചയാണ് സെബിയയുടെ ജീവിതം മാറ്റിമറിച്ച സംഭവം അദ്ദേഹം ഉൽഘാടന വേളയിൽ സദസുമായി പങ്കിട്ടു . ട്രെയിനില്‍ കമ്പാർട്ട്‌മെന്റ് മാറിക്കയറിയ സെബിയ ചെന്നുപെട്ടത് ഉമ്മന്‍ചാണ്ടിയുടെ മുന്നിലാണ്. ഭര്‍ത്താവ് മുസ്തഫയുടെ മരണത്തെത്തുടര്‍ന്ന് വഴിയാധാരമായ ഒരു കുടുംബത്തിന് ആ കൂടിക്കാഴ്ച അനുഗ്രഹമായി. സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം അവർ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. അദ്ദേഹം ഫൊക്കാന നേതാക്കളുമായി ആശയവിനിമയം നടത്തുകയും ,ഫൊക്കാന വീട് നിർമിച്ചു നൽകാം എന്ന ഉറപ്പു നൽകുകയും ചെയ്തു.

 

 

 

അങ്ങനെയാണ് ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതി എന്ന ജില്ലക്ക് ഒരു വീട് എന്ന പദ്ധിതിക്ക്‌ തുടക്കം കുറിക്കുന്നത്. ഇപ്പോഴും കേരളത്തിൽ വളരെ അധികം കുടുംബങ്ങൾ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുംആയി ജീവിക്കുന്നുണ്ടന്ന് അദ്ദേഹം സദസിനെ ഓർമിപ്പിച്ചു. ഫൊക്കാന സ്വന്തം ആവശ്യം പോലെ കാണുകയും വളരെ പെട്ടന്ന് തന്നെ വീട് നിര്‍മ്മിച്ചു വിധവയായ ഒരു അമ്മയ്ക്കും രണ്ടു മക്കള്‍ക്കും തണല്‍ ആകുവാന്‍ ഫൊക്കാനായ്ക്കു സാധിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചു ഉള്ള സന്തോഷം മറ്റൊന്ന് കൂടിയാണ്.കാരണം ആ വിധവയുടെ മകളെ വിവാഹം കഴിക്കുവാന്‍ സാമ്പത്തികമായി പ്രാപ്തിയുള്ള ഒരു യുവാവും കുടുംബവും മുന്നോട്ടു വന്ന് ആ കുടുംബത്തിന് തണല്‍ ആകുന്നു. അതിനു തുടക്കം കുറിച്ചത് ഫൊക്കാനായാണ് എന്നു പറയുന്നതില്‍ സന്തോഷം ഉണ്ട്.അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ ചടങ്ങു ഉദ്ഘാടനം ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടിയിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

 

 

 

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. യോഗത്തിൽ പെൻസൽവെനിയ മുൻ സ്പീക്കർ ജോണ് പേർസൽ, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ, ആനി പോൾ ,പി.പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കേരളാ കൺ വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, എക്സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, വൈസ് പ്രസിഡണ്ട് ജോസ് കാനാട്ട്, നാഷണൽ കൺവൻഷൻ ചെയർമാൻ മാധവൻ.ബി നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ജോർജ് ഓലിക്കൽ, ടി എസ് ചാക്കോ, അലക്‌സ് തോമസ്, മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കർത്ത, ഡോ.മാത്യു വർഗീസ്, അബ്രഹാം കളത്തിൽ, സണ്ണി മറ്റമന എന്നിവർ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.