You are Here : Home / USA News

ഫോമാ കേരളാ കൺവൻ ഷന് ആശംസകൾ

Text Size  

Story Dated: Thursday, June 01, 2017 11:56 hrs UTC

ജോസ് ഏബ്രഹാം 2018 ജനറൽ സെക്രട്ടറി സ്ഥാനാർഥി

 

ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കൺവൻഷൻ അറുപതു വർഷം തികയുന്ന കേരളത്തിന് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ നൽകുന്ന തിലകക്കുറി ആയിരിക്കുമെന്ന് ഫോമയുടെ യുവ നേതാവ് ജോസ് ഏബ്രഹാം പറഞ്ഞു.കഴിഞ്ഞ ഫോമാ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റീജിയണം കാൻസർ സെന്ററിൽ കുട്ടികൾക്കായി നിർമ്മിച്ചു നൽകിയ കെട്ടിട പ്രോജക്ടിന്റെ തുടർച്ചയായി ചില പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റി നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ്.ഏറ്റവും ശ്ലാഘനീയമായ സത്കർമ്മങ്ങൾക്കു ഒരു ദീർഘ കാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുവാനും ഫോമയ്ക്കു സാധിക്കുന്നത് ഫോമയുടെ വളർച്ചയുടെ പ്രത്യേകത ആണ്. അതുകൊണ്ടു ഫോമയുടെ 2018-2020 കമ്മിറ്റിയുടെ ഭാഗമാകാൻ ജോസ് എബ്രഹാം തയ്യാറെടുക്കുന്നു.അതിരുകൾ ഇല്ലാത്ത സൗഹൃദത്തിന് ,അതിരുകൾ ഇല്ലാത്ത പ്രവർത്തനങ്ങൾക്ക് അംഗീകാരം തേടിയാണ് അദ്ദേഹം അംഗ സംഘടനകളിലേക്കു വോട്ടു തേടി ഉറങ്ങുന്നത്.

 

എന്നെ സംബന്ധിച്ചിടത്തോളംസംഘടനാ പ്രവർത്തനം വാക്കുകളിൽ ഒതുക്കാൻ ആഗ്രഹമില്ല.പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുക.ഫോമയുടെ പ്രവർത്തനം അമേരിക്കൻ മലയാളികൾക്കിടയിൽ സജീവമായ സമയം മുതൽ പ്രവർത്തിക്കുവാനായി എന്നതാണ് ജോസ് അബ്രഹാം ഒരു നേട്ടമായി വിലയിരുത്തുന്നത്. 2018 ലെ ജനറൽ സെക്രട്ടറി ആയി മത്സരിക്കുവാന്തയാറെടുക്കുമ്പോൾ നിരവധി പദ്ധതികൾ മനസിൽ ഉണ്ട്.ചാരിറ്റി,യുവജനങ്ങളുടെ കടന്നുവരവ്,രാഷ്ട്രീയ പ്രവേശം തുടങ്ങി അമേരിക്കൻ മലയാളികളിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ ഒക്കെ പഠിച്ചു ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നു.ഇനിയൊക്കെ ഫോമയുടെ വോട്ടര്മാർക്കും സുഹൃത്തുക്കൾക്കും വിട്ടു നൽകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.