You are Here : Home / USA News

ബൈബിള്‍ കണ്‍വന്‍ഷനും, സൗഖ്യദാന ശുശ്രൂഷാ ധ്യാനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 02, 2017 12:02 hrs UTC

മയാമി: "ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും'. (ജെറമിയ 30:17) കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സുപ്രസിദ്ധ വചനപ്രഘോഷകന്‍ റവ.ഡോ. റോയി പുലിശേരിയുറുമ്പില്‍ എം.സി.ബി.എസും, അത്ഭുത രോഗശാന്തി വരത്താല്‍ അനുഗ്രഹീതനും, വചനപ്രഘോഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടിയിലും നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വന്‍ഷനും, സൗഖ്യദാന ശുശ്രൂഷയും ജൂണ്‍ 9,10,11 തീയതികളില്‍ നടത്തപ്പെടുന്നു. ജൂണ്‍ 9-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും.

 

ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയും, ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടുകൂടി മൂന്നു ദിവസത്തെ ധ്യാനം സമാപിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ ധ്യാനം വഴി കൂടുതല്‍ ദൈവാനുഭവവും, ആത്മീയ ഉണര്‍വ്വും, അനേകര്‍ക്ക് രോഗശാന്തിയും ലഭിക്കുവാന്‍ ഇടയാകുമെന്നു പ്രത്യാശിക്കുന്നതായും, ഏവരേയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും വികാരി ഫാ. തോമസ് കടുകപ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തോമസ് കടുകപ്പള്ളി (954 579 3743), ബിനോയി ജോര്‍ജ് (954 529 4117), സ്കറിയ പൊരുന്നകരോട്ട് (305 803 9248), മനോജ് ഏബ്രഹാം (305 781 4127). രജിസ്‌ട്രേഷന്‍: സില്‍സണ്‍ ലോന്ത് (954 980 7681), റജിമോന്‍ സെബാസ്റ്റ്യന്‍ (786 340 4142).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.