You are Here : Home / USA News

കേരളാ അസോസിയേഷൻ മെഡിക്കൽക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, June 02, 2017 12:05 hrs UTC

ഡാളസ്‌: കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ്‌ എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ്‌ കെയറുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ജൂൺ 3 ശനിയാഴ്‌ച രാവിലെ 8 മുതല്‍ 12 വരെ കേരളാ അസോസിയേഷന്‍ ഓഫീസ്‌ ബില്‍ഡിങ്ങിലാണ്‌ (3821 Broadway Blvd, Garland, TX-75043) ക്യാമ്പ്‌. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും കുറഞ്ഞ നിരക്കില്‍ രക്ത പരിശോധനാഫലവും ലഭ്യമാണ്‌. ഡോ. സമർ ഹാരീസ് എംഡി ക്യാമ്പില്‍ പങ്കെടുത്തു വൈദ്യ പരിശോധനള്‍ക്കു നേതൃത്വം നല്‍കും. സൗജന്യ മെഡിക്കൽ പരിശോധനക്കു താൽപ്പര്യമുള്ളവരും, രക്തദാനത്തിനു സന്മനസുള്ളവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഡോക്ടർ വിസിറ്റ്‌- ബാബു മാത്യു, 214-293-8851 ബ്ലഡ് ഡൊണേഷൻ - ഐ വർഗീസ്, 214-868-6240 ബ്ലഡ് ടെസ്റ്റ് : റോയ് കൊടുവത്ത്, 972-569-7165

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.