You are Here : Home / USA News

സ്‌ട്രൈക്കേഴ്‌സ് ഇലവൻ സമ്മർകപ്പ് ക്രിക്കറ്റ് ടൂർണമെന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, June 02, 2017 12:07 hrs UTC

ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്‌ട്രൈക്കേഴ്‌സ് ഇലവൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സ്‌ട്രൈക്കേഴ്‌സ് ഇലവൻ സമ്മർകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ചാമ്പ്യരായി. ലൂയിസ് വിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ സ്പാർക്സ് ക്രിക്കറ്റ് ടീം റണ്ണേഴ്‌സ് ആപ്പ് ആയി. മാൻ ഓഫ് ദി മാച്ചും , ബെസ്റ്റ്‌ ബാറ്റ്സ്മാൻ ഓഫ് ദി ടൂർണമെന്റുമായി ഫ്രണ്ട്സ് ഓഫ് ഡാളസിന്റെ ധർമേഷ് ത്യാഗിയേയും, ടൂർണമെന്റിലെ ബേസ്ഡ് ബൗളർ ആയി അജു മാത്യുവിനേയും തിരഞ്ഞെടുത്തു. സമാപനത്തിൽ നടന്ന സമ്മാനദാന യോഗത്തിൽ യൂത്ത് മിനിസ്റ്റർ ജെറി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്‌ട്രൈക്കേഴ്‌സ് ഇലവൻ ടൂർണമെന്റ് കൺവീനർ വിജിൻ ഫിലിപ്പ് , സജു ലൂക്കോസ്, കിരൺ ജോർജ് തുടങ്ങിയവർ ടൂർണമെന്റിന്റെ വിജയത്തിന് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.