You are Here : Home / USA News

വിപ്പനി സെന്റ് അപ്രേം കത്തീഡ്രല്‍ പെരുന്നാളാഘോഷത്തിന് തുടക്കമായി

Text Size  

Story Dated: Thursday, June 08, 2017 12:04 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദേവാലമായ വിപ്പനി സെന്റ് അപ്രേം സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ മോര്‍ അപ്രേം പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂണ്‍ 7,8,9,10(ബുധന്‍, വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളില്‍, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് ഈസ്‌റ്റേണ്‍ ഭദ്രാസന മെത്രാപോലീത്താ, അഭിവന്ദ്യ ജോണ്‍ മോര്‍ ദിവന്നാസ്യോസ് എന്നീ മെത്രാപോലീത്താമാരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ബുധനാഴ്ച വൈകീട്ട് ഇടവക മെത്രാപോലീത്താ തിരുമനസ്സ് കൊണ്ട് കൊടി ഉയര്‍ത്തിയതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും വി.കുര്‍ബ്ബാന അര്‍പ്പണവും നടന്നു. വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം, പ്രഗല്‍ഭ വാഗ്മിയായ റവ.ഫാ.മാത്യൂസ് മണലേല്‍ച്ചിറ വചന പ്രഘോഷണം നടത്തും.

 

 

ശനിയാഴ്ച രാവിലെ 8.45ന് ഒട്ടനവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ കത്തിച്ച മെഴുകുതിരികളോടെ, അഭിവന്ദ്യ മെത്രാപോലീത്താമാരെ സ്വീകരിച്ച് പള്ളിമേടയിലേക്ക് ആനയിക്കും. തുടര്‍ന്ന് പ്രഭാതപ്രാര്‍ത്ഥനയും, അഭിവന്ദ്യ മെത്രാപോലീത്തമാരുടെ പ്രധാന കാര്‍മ്മിക്ത്വത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പണവും നടക്കും. മുത്തുക്കുട, കൊടി എന്നിവയുടെ അകമ്പടിയോടെ ഭക്തജനങ്ങള്‍ അണിനിരന്ന് നടത്തപ്പെടുന്ന ഭക്തനിര്‍ഭരവും വര്‍ണ്ണശമ്പളവുമായ റാസ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. വികാരി റവ.ഫാ.വര്‍ഗീസ് പോള്‍ ഭരണസമിതിയംഗങ്ങളായ, സാജു കെ. പൗലോസ്, ഷിബു കെ. സ്ലീബാ, അനീഷ് എം.പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.