You are Here : Home / USA News

ഫൊക്കാന ന്യൂയോർക്ക് റീജിയൻ ഭാരവാഹികളെ തെരഞ്ഞുടുത്തു

Text Size  

Story Dated: Thursday, June 08, 2017 12:09 hrs UTC

ന്യൂയോർക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനാ യായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ ന്യൂയോർക്ക് റീജിയന്റെ ഭാരവാഹികളായി മേരിക്കുട്ടി മൈക്കിൾ (സെക്രട്ടറി ) മേരിക്കുട്ടി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) സജി പോത്തൻ (ട്രെഷറർ ) എന്നിവരെ തെരഞ്ഞുടുത്തതായി റീജിണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി ഫൊക്കാനയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മേരിക്കുട്ടി മൈക്കിൾ ന്യൂയോർക്കിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. മുന്ന് പതിറ്റാണ്ടായി ഫൊക്കാനയുടെ ടാലെന്റ്റ് കോമ്പറ്റീഷൻ ചെയർ പേഴ്സൺ, വിമൻസ് ഫോറം റീജിയൻ പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുള്ള മേരി ഫിലിപ്പ് അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ്.

 

 

മലങ്കര ഓർത്തഡോസ് സഭയുടെ കൗൺസിൽ മെമ്പർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന സജി പോത്തൻ നല്ല ഒരു സംഘാടകൻ കൂടിയാണ് . ഫൊക്കാനയെ സംബന്ധിച്ചടത്തോളം ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ന്യൂയോർക്ക്. ന്യൂ യോർക്ക് റീജിയൻ വളരെ വിപുലമായ പരിപാടികളോടെയാണ് രണ്ടു വർഷത്തെ പ്രവർത്തങ്ങൾ ചിട്ടപ്പെടിത്തിയിട്ടുള്ളത്.സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ,പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് നൽകുക എന്നതാണ് ന്യൂ യോർക്ക് റീജിയൻ ഉദ്ദേശിക്കുന്നത്.

 

ന്യൂയോർക്ക് റീജിയന്റെ ഭാരവാഹികളായി തെരഞ്ഞടുത്തവരെ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ഫൗണ്ടേഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട്,വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ടറൻസൺ തോമസ്‌ , മുൻ സെക്രട്ടറി വിനോദ് കെആർകെ,അലക്സ് തോമസ്, ശബരി നാഥ്‌ ,മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.