You are Here : Home / USA News

സാമൂഹ്യ പ്രതിബദ്ധതയോടെ ഡിട്രോയിറ്റ് കേരളാ ക്ലബ്

Text Size  

Story Dated: Friday, June 09, 2017 10:25 hrs UTC

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ ആദ്യ സാമൂഹ്യ-സാംസ്കാരിക സംഘടന എന്ന നിലയില്‍ കേരള ക്ലബ് സാമൂഹ്യ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന രീതിയില്‍ കമ്യൂണിറ്റി ഡേ സംഘടിപ്പിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ ആവേശകരമായ ജനപങ്കാളിത്തമാണ് ലഭിച്ചത്. ആരോഗ്യ പരിപാലനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഹെല്‍ത്ത് സ്ക്രീനിംഗ്, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ഫിസിക്കല്‍ തെറാപ്പി എന്നീ മേഖലകളില്‍ സൗജന്യ ക്യാമ്പുകള്‍ നടത്തപ്പെട്ടു. ഈ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍, മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍, അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്- മിഷിഗണ്‍ എന്നീ സംഘടനകള്‍ നേതൃത്വം നല്‍കി.

 

 

നിയമോപദേശം ആവശ്യമുള്ളവര്‍ക്കായി എമിഗ്രേഷന്‍, വില്‍സ്- ട്രസ്റ്റ് അറ്റോര്‍ണികളുടെ സഹായം ലഭ്യമാക്കി. കുടുംബ ബന്ധങ്ങള്‍ക്ക് ശക്തിപകരുവാന്‍ ഫാമിലി സര്‍വീസസ്, വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യൂക്കേഷന്‍ കൗണ്‍സിലിംഗ്, റിയല്‍ എസ്റ്റേറ്റ് സര്‍വീസ് എന്നിവയും നടത്തപ്പെട്ടു. അമേരിക്കന്‍ രാഷ്ട്രീയ വിഷയങ്ങളെ ആനുകാലികമായി വിലയിരുത്തിയ പൊളിറ്റിക്‌സ് ഡിബേറ്റും നടന്നു. രണ്ടു മുതല്‍ ഏഴുവരെ ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തപ്പെട്ട സ്‌കൈസ്ലേറ്റ് മാത്ത്- വൊക്കാബുലറി മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. നാലായിരത്തില്‍ അധികം ഡോളറിന്റെ സമ്മാനങ്ങളാണ് ഈ മത്സരത്തിലെ വിജയികള്‍ക്ക് ലഭിച്ചത്.

 

തികച്ചും സൗജന്യമായിരുന്ന ഈ ക്യാമ്പുകളുടെ സ്‌പോണ്‍സര്‍മാര്‍ കോശി ജോര്‍ജ്, നാഷണല്‍ ഗ്രോസേഴ്‌സ് വി.ഐ ചാണ്ടി, ഹൈഗ്ലോ ജ്യൂവലേഴ്‌സ്, ബെന്നി പി. ജോസഫ് എന്നിവരാണ്. കേരളാ ക്ലബ് പ്രസിഡന്റ് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, സെക്രട്ടറി ധന്യ മേനോന്‍, വൈസ് പ്രസിഡന്റ് സുജിത് മേനോന്‍, ട്രഷറര്‍ അജയ് അലക്‌സ്, ലിബിന്‍ ജോണ്‍, കാര്‍ത്തി ഉണ്ണികൃഷ്ണന്‍, ഡോ. ഗീതാ നായര്‍, ബി.ഒ.ടി അംഗങ്ങള്‍, കേരള ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. കേരള ക്ലബിന്റെ പിക്‌നിക്ക് ജൂലൈ 15-നും, ഓണാഘോഷം സെപ്റ്റംബര്‍ രണ്ടാംതീയതിയും നടത്തപ്പെടും. അലന്‍ ചെന്നിത്തല അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.