You are Here : Home / USA News

ഫാത്തിമാ മാതാവിന്റെ ദേശാന്തര തീര്‍ത്ഥാടന തിരുസ്വരൂപം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, June 09, 2017 10:33 hrs UTC

കൊപ്പേല്‍: ഫാത്തിമയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു ഫാത്തിമാമാതാവിന്റെ ആഗോള തീര്‍ത്ഥാടന തിരുസ്വരൂപം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ പ്രാര്‍ഥനാ നിര്‍ഭരമായ ആന്തരീഷത്തില്‍ നാളെ (ജൂണ്‍ 9 ) വൈകുന്നേരം എത്തിച്ചേരും. ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപവും, പ്രത്യക്ഷീകരണത്തിനു സാക്ഷികളായി വിശുദ്ധരായി തീര്‍ന്ന ജസീന്ത, ഫ്രാന്‍സിസ്‌കോ മാര്‍ടോ എന്നിവരുടെ തിരുശേഷിപ്പുകളും വരവേറ്റു സ്തുതികളര്‍പ്പിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം ഒരുങ്ങികഴിഞ്ഞു. ഫാത്തിമയില്‍ കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ചതിനെ നൂറാം വാര്‍ഷിക ദിനമായ മെയ് 13 നാണു ജസീന്ത, ഫ്രാന്‍സിസ്‌കോ മാര്‍ടോ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. വൈകുന്നേരം 4 മണിക്ക് തിരുഹൃദയ കപ്പേളയില്‍ ജപമാല പ്രാര്‍ഥനയോടുകൂടി തിരുശേഷിപ്പ് സ്വീകരണത്തിനൊരുക്കമായി പ്രാര്‍ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു തിരുസ്വരൂപം വരവേല്‍ക്കും. തുടര്‍ന്ന് 7 മണിക്ക് ആഘോഷമായ പ്രദക്ഷിണത്തോടുകൂടി തിരുസ്വരൂപം ദേവാലയത്തിലേക്ക് ആനയിക്കും. വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ശേഷം രാത്രി 9 മണി വരെ വിശ്വാസികള്‍ക്കു വണക്കത്തിനായി തിരുരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. തിരുകര്‍മ്മങ്ങളില്‍ ഇന്‍ഡോര്‍ രൂപതാ ബിഷപ്പ് മാര്‍. ചാക്കോ തോട്ടുമാരിക്കല്‍ മുഖ്യ കാര്‍മ്മികനായിരിക്കും. പ?രി?ശുദ്ധ കന്യകയോടുള്ള ഭക്തിയും വണക്കവും മദ്ധ്യസ്ഥതയും ലോകമെങ്ങും വ്യാപിപ്പിക്കുന്ന ആഗോള പര്യടനത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനം. മാതൃരൂപം എത്തിച്ചേരുന്നിടത്തെല്ലാം വിവിധ അത്ഭുതങ്ങള്‍ സംഭവിക്കുന്നതായി ഇതിനോടകം സാഷ്യപ്പെടുത്തിയിട്ടുണ്ട്. സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഒരുങ്ങുന്ന ഭക്തിനിര്‍ഭരമായ ശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം നേടുവാന്‍ വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു. ഡാളസ് രൂപതയില്‍ ജൂണ്‍ 2 നു ആരംഭിച്ച പര്യടനം വിവിധ ദേവാലയങ്ങളിലൂടെ പൂര്‍ത്തിയായി ജൂണ്‍ 24 നു സമാപിക്കും. ഡാലസിലെ വിവിധ ദേവാലങ്ങളിലെ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ http://www.dallasfatimatour.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.