You are Here : Home / USA News

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണംസെപ്തംബര് 2 ശനിയാഴ്ച

Text Size  

Story Dated: Monday, June 12, 2017 10:59 hrs UTC

കൊടികുന്നേല്‍ സുരേഷ് എംപി മുഖ്യാതിഥി

 

ജിമ്മി കണിയാലി

 

 

ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷങ്ങളില്‍ മുഖ്യാതിഥി ആയി മുന്‍ കേന്ദ്ര മന്ത്രിയും മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ആയ കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കെടുക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. സെപ്തംബര് 2 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചിക്കാഗോ യിലെ താഫ്ട് ഹൈ സ്‌കൂളില്‍ ആണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.