You are Here : Home / USA News

ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കൽ ഫോറം ന്യൂയോർക്ക് ഇംപയർ റീജണൽ കോർഡിനേറ്റർ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, June 12, 2017 01:47 hrs UTC

ന്യൂയോർക്ക്∙ ഫോമാ പൊളിറ്റിക്കൽ ഫോറം ന്യൂയോർക്ക് ഇംപയർ റീജണലിന്റെ കോർഡിനേറ്ററായി ഷോളി കുമ്പിളുവേലി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് മുണ്ടക്കൽ (വൈസ് കോർഡിനേറ്റർ), ഷൈജു കളത്തിൽ (സെക്രട്ടറി), നിഷാന്ത് നായർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ, ഫോമാ ഇംപയർ റീജണിലെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരായ ഷിനു ജോസഫ് (യോങ്കേഴ്സ് മലയാളി അസോസിയേഷൻ), റോയി ചെങ്ങന്നൂർ (റോമ), ജോർജ് വർക്കി(ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ) മാത്യു മാണി (മാർക്ക്) ബിജു ഉമ്മൻ (മിഡ് ഹഡ്സൻ കേരളാ അസോസിയേഷൻ) ജെ. മാത്യു എന്നിവർ കമ്മിറ്റി അംഗങ്ങളും ആയിരിക്കും.

 

റീജണൽ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി, കേരള വിദ്യാർഥി കോൺഗ്രസ് (ജെ) പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രററി കൗൺസിൽ, വില്ലേജ് യൂത്ത് ക്ലബ് തുടങ്ങി വിവിധ സാമൂഹിക– സാംസ്കാരിക സംഘടനകളുടെ ദശവാഹിയാ യും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും പ്രാസംഗികനുമായ കുമ്പിളുവേലി അമേരിക്കയിലെ അറിയപ്പെടുന്ന ഫ്രീലാൻഡ് ജേർണലിസ്റ്റും കോളമിസ്റ്റുമാണ്. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഷൈജു കളത്തിൽ, ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്റ് മോന്റി ഫിയേൾ ചെയർമാൻ, ഹിസ്പാനിക് നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, സതേൺ വെസ്റ്റ് ചെസ്റ്റർ ആക്ഷൻ കമ്മറ്റി മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരുന്നു. ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട നിഷാന്ത് നായർ ഫോമയുടെ ന്യൂയോർക്കിൽ നിന്നുള്ള മഴവിൽ എഫ് എമ്മിന്റെ ഡയറക്ടർ കൂടിയാണ്. വൈസ് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്ക പ്പെട്ട സുരേഷ് മുണ്ടക്കൽ മിഡ് ഹഡ്സൻ കേരള അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്.

 

പുതിയ ഭാരവാഹികൾക്ക് എല്ലാ വിജയാശംസകളും നേരുന്നതായി, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ഫോമാ പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാൻ തോമസ് റ്റി. ഉമ്മൻ, വൈസ് ചെയർമാൻ തോമസ് കോശി, ഫോമാ മുൻ സെക്രട്ടറി ജോൺസ് സി. വർഗീസ്, ഫോമാ ഇംപയർ റീജണൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ എന്നിവർ അറിയിച്ചു. പൊളിറ്റിക്കൽ ഫോറത്തിന്റെ ഉദ്ഘാടനം ജൂൺ 24 ശനിയാഴ്ച വൈകിട്ട് 5നു യോങ്കേഴ്സിലുള്ള സോങ്ങേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.