You are Here : Home / USA News

ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 13, 2017 11:28 hrs UTC

ഫീനിക്‌സ്: അരിസോണയിലെ മാരിക്കോപ്പാ ഹൈസ്കൂളില്‍ നിന്നും 5.1 ഗ്രേഡ് പോയിന്റോടെ ആല്‍ഫ്രഡ് ഏബ്രഹാം കോ വാലിഡിക്‌ടോറിയനായി ഗ്രാഡ്വേറ്റ് ചെയ്തു. ചെറിയ പ്രായത്തില്‍ സംസാരിക്കാനും, എഴുതാനും പ്രയാസമുണ്ടായിരുന്നതിനാല്‍ സ്പീച്ച് ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പി പരിശീലിച്ചിരുന്നു. വലിയ ദൈവാനുഗ്രഹവും, കഠിനാധ്വാനവും, മാതാപിതാക്കളുടേയും ഇളയ സഹോദരിയുടേയും അതോടൊപ്പം നിരവധി അധ്യാപകരുടേയും സഹകരണവും പ്രോത്സാഹനവും കൊണ്ടാണ് ഈ ഉന്നത വിജയം സാധ്യമായതെന്ന് ആല്‍ഫ്രഡ് തന്റെ വാലിഡിക്‌ടോറിയന്‍ പ്രസംഗത്തില്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് ദൈവത്തിന്റെ ഡിക്ഷണറിയില്‍ ഇല്ലെന്നും ആല്‍ഫ്രഡ് കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവിതത്തില്‍നിന്നും താന്‍ പഠിച്ചതുപോലെ, പ്രശ്‌നങ്ങളില്‍ തളരാതെ ഉന്നതമായ ലക്ഷ്യത്തോടെ മുന്നോട്ടുപോകാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു. എവി സ്‌കോളര്‍ ഓണര്‍ അവാര്‍ഡും, നാലു വര്‍ഷമായി പഠന മികവിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. വെക്‌സ് റോബോട്ടിക്, മെയ്‌ക്കേഴ്‌സ് ക്ലബ്, ജൂണിയര്‍ സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.

 

 

 

പഠനത്തില്‍ എന്നതുപോലെ തന്നെ പിയാനോ വായിക്കുന്നതിലും അതീവ സമര്‍ത്ഥനായ ആല്‍ബര്‍ട്ട് ആ മേഖലയിലും അനേകം സമ്മാനങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഹൈസ്കൂളിലെ സംഗീത പരിപാടിയില്‍ പിയാനോ വായിച്ചിട്ടുണ്ട്. മാരിക്കോപ്പാ ഫുഡ് ബാങ്കിലും, വേനല്‍ക്കാല ബൈബിള്‍ ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാരിക്കോപ്പാ ഔവര്‍ ലേഡി ഓഫ് ഗ്രേഡ് ദേവാലയത്തിലേയും ഫീനിക്‌സിലെ തിരുകടുംബ ദൈവലയത്തിലേയും അംഗമാണ്. ഔവര്‍ ലേഡി ഓഫ് ഗ്രേഡ് ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പണത്തിന് പിയാനോ വായിക്കുന്ന ആല്‍ഫ്രഡ് അഞ്ചുവര്‍ഷം അള്‍ത്താര ബാലനും ആയിരുന്നു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗിലാണ് പഠനം തുടരുന്നത്. ഫ്രോന്‍സി കുന്നേല്‍ ഏബ്രഹാമിന്റേയും, നീതമോള്‍ ഏബ്രഹാമിന്റേയും മകനാണ്. ഫ്രേയ ഏബ്രഹാം ഇളയ സഹോദരിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.