You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, June 27, 2017 11:11 hrs UTC

ഫിലാഡല്‍ഫിയ: വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിêനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയും വെള്ളിയാഴ്ച്ച ഉണ്ടാവും. ജൂണ്‍ 30 മുതല്‍ ജുലൈ 8 വരെ എല്ലാദിവസങ്ങളിലും കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. ജുലൈ 7 വെള്ളിയാഴ്ച്ച വൈæന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി. മുന്‍ വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. സജി മുക്കൂട്ട് (സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി), റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ കാര്‍മ്മികര്‍. ഏഴുമണിമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. സണ്ടേസ്കൂള്‍ കുട്ടികളുടെ സ്കിറ്റ്, മാതാ ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന ഗ്രൂപ് ഡാന്‍സ്, തിരുനാള്‍ പ്രസുദേന്തിമാരുടെ മാര്‍ഗംകളി, യുവജനങ്ങളും മരിയന്‍ മദേഴ്‌സും ചേര്‍ന്നവതരിപ്പിക്കുന്ന സ്കിറ്റ്, യൂത്ത് ഗായകസംഘത്തിന്റെ ഗാനങ്ങള്‍, യൂത്ത് ഡാന്‍സ്, ഷാജി മിറ്റത്താനിയും, റോഷിന്‍ പ്ലാമൂട്ടിലും ചേര്‍ന്നവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് എന്നിവ പ്രേക്ഷകര്‍ക്ക് നല്ല കലാവിരുന്നാകും. ജുലൈ 8 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുന്‍ വികാരിമാരായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 7 മണിമുതല്‍ ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണി അവതരിപ്പിക്കുന്ന ഗാനമേള, കോമഡി, മാജിക് ഷോ എന്നിവ. പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 9 ഞായറാഴ്ച്ച 10 മണിക്ക് സെ. ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മ്മികനായുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന. റവ. ഡോ. æര്യന്‍ മറ്റം തിരുനാള്‍ സന്ദേശം നല്‍കും. ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും. മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 10 തിങ്കളാഴ്ച്ച വൈകുന്നേരം 6:30നു ദിവ്യബലി, ഒപ്പീസ്. തിêക്കര്‍മ്മങ്ങള്‍ക്കു ശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീഴും. ദേവാലയത്തിന്റെ മദ്ബഹയും, സാക്രിസ്റ്റിയും, ഉള്‍വശവും സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരളനസ്രാണിതനിമയില്‍ പുതുക്കി കൂദാശചെയ്യപ്പെട്ട #ൃതിനുശേഷം ആഘോഷിക്കപ്പെടുന്ന ആദ്യത്തെ തിരുനാളാണീ വര്‍ഷത്തേത്. ബാബു വര്‍ക്കി, ബേബി തടവനാല്‍, ബൈജു മന്നാട്ട്, ജോര്‍ജ് തലോടി, ജിജി മന്നാട്ട്, ജിമ്മി ചാക്കോ, ജോണി കരുമത്തി, ജോസ് രുന്നേല്‍, ജോസ് പാലത്തിങ്കല്‍, ജോസ് തോമസ്, ജോയ് കടുകന്മാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട്, മാത്യു ജോണ്‍, പോള്‍ തെക്കുംതല, രാജന്‍ ലൂക്കോസ്, സാബു ജോസഫ്, സജി സെബാസ്റ്റ്യന്‍, ഷാജി ജോസഫ്, സുഫിന്‍ കല്ലറക്കല്‍, ടോജോ ജോസ് എന്നീ കുടുംബങ്ങളാണീവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവêടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.