You are Here : Home / USA News

നെഹ്‌റു ട്രോഫി ജലമേള - ഈ വർഷം ഫോമാ യും ദൃക്‌സാക്ഷി യാകും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, June 28, 2017 02:16 hrs UTC

"കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ..."  വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടൻ വള്ള ത്തെ  എതിരേൽക്കാൻ പുന്നമട ക്കായൽ തീരത്തു ഈ വർഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു   ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കൺവെൻഷനു ശേഷം ഫോമാ നേതാക്കന്മാർക്കും  പ്രതിനിധിക ൾക്കും  അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും  സെക്രട്ടറി ശ്രീ . ജിബി തോമസ് ഉം അറിയിച്ചു.

  ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ ആയിരത്തി തൊള്ളായിരത്തി അൻപത്തി രണ്ടിൽ    പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിൻറെ  കേരള സന്ദർശനം ആണ്  ഈ ജലമേള ക്കു നാന്ദി കുറിച്ചത് എന്ന് കാണാം.  കേരളം സന്ദർശിച്ച വേളയിൽ വേമ്പനാട്ടു കായലിലൂടെ ബോട്ടു മാർഗ്ഗം ആയിരുന്നു കോട്ടയത്ത് നിന്ന് ആലപ്പുഴയ്ക്കുള്ള  അദ്ദേഹത്തിന്റെ യാത്ര. കുട്ടനാട്ടിൻറെ   ജനകീയോത്സവ മായ വള്ളം കളി നടത്തിയായിരുന്നു  മീനപ്പള്ളി വട്ടക്കായലിൽ വെച്ച് ആലപ്പുഴയിലേക്ക്‌  പ്രധാന മന്ത്രിയെ സ്വീകരിച്ചത്  അന്ന് എട്ടു ചുണ്ടൻ വള്ളങ്ങൾ ആണ് ജലോത്സവത്തിൽ  നിരന്നത് വിജയതീരം പുൽകിയതു നടുഭാഗം ചുണ്ടനും. ജലമേള കണ്ട് ആഹ്ളാദഭരിത നായ നെഹ്‌റു വള്ളത്തിലേക്ക് എടുത്തുചാടി തുഴക്കാരെ അഭിനന്ദിച്ചു . തലസ്ഥാനത്തു തിരിച്ചെത്തിയ ഭാരത രാഷ്‌ട്ര ശിൽപ്പി  ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത ഒരു ശിൽപ്പം  വിജയിക്ക് സമ്മാനിക്കുവാനായി  അയച്ചു കൊടുത്തു . അങ്ങനെ വള്ളം കളി മത്സരത്തിന് തുടക്കം കുറിച്ചു.

 നെഹ്‌റു  വിൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് നെഹ്‌റു ട്രോഫി ജലോത്സവം എന്ന പേരിൽ അത്  തുടർന്നു. എല്ലാ വർഷവും ഏറെ ഒരുക്കങ്ങൾക്ക് ശേഷംആഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച യായിരിക്കും ഈ മത്സരം സാധാരണ നടത്തപെടുക .  ഓളപ്പരപ്പിനെ കീറിമുറിച്ചു വിജയ തീരം പുൽകാൻ വെമ്പൽ കൊള്ളുന്ന കളിയോടങ്ങൾ പോലെ ജീവിത യാത്രയിൽ കാണാമറയത്തെ  വിജയ തീരം തേടി പ്രവാസി മലയാളി പരക്കം പായുമ്പോഴും  ജന്മദേശത്തിൻ്റെ തനതായ നന്മകൾ ആസ്വദിക്കാൻ, അതിൽ പങ്കു ചേരാൻ  ഇത്തിരി നേരം കണ്ടെത്തുന്നു ഫോമാ നേതാക്കൾ.

'ഫോമാ യ്ക്ക് അമ്മ മലയാളത്തോടുള്ള സ്നേഹാദരവിൻറെ മറ്റൊരു നേർകാഴ്ച കൂടി. ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപുരക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറാർ ജോമോൻ കുളപ്പുരക്കൽ എന്നിവരോടൊപ്പം നിരവധി ഫോമാ നേതാക്കൾ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കും. കാലപ്രവാഹത്തിൽ പ്രവാസതുരുത്തിൽ ചേക്കേറിയ മലയാളിയുടെ ഓർമ്മകളെ സ്നേഹാർദ്രമാക്കുന്ന ഒരനുഭവമാകും ഈ ജലോത്സവ ദൃശ്യങ്ങൾ.

 

ബിന്ദു ടിജി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.