You are Here : Home / USA News

ന്യൂയോര്‍ക്കില്‍ നിന്നുള്ള ദിവ്യാ നായര്‍ കലാതിലകം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, July 10, 2017 11:37 hrs UTC

ന്യൂയോര്‍ക്ക്: ജൂലൈ ഒന്നു മുതല്‍ നാലു വരെ ഡിട്രോയിറ്റില്‍ വെച്ച് നടന്ന അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് സംഗമത്തില്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ദിവ്യാ നായര്‍ കലാതിലകമായി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ മാറ്റുരച്ച മത്സരങ്ങളില്‍ പങ്കെടുത്ത് ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനവും, ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ദിവ്യ നായര്‍ കലാതിലകം പട്ടത്തിന് അര്‍ഹയായത്. കൂടാതെ, യുവ മോഹിനി മത്സരത്തില്‍ ഫൈനലിസ്റ്റുകളായ അഞ്ചു പേരില്‍ ഒരാളാകാനും ദിവ്യക്കു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ താമസിക്കുന്ന സുരേന്ദ്രന്‍ നായരുടെയും വനജ നായരുടെയും പുത്രിയാണ് ദിവ്യ. ലെക്രോസ് വാഴ്‌സിറ്റി ടീമംഗം കൂടിയായ ദിവ്യ ജൂണിയര്‍ വാഴ്‌സിറ്റി ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നായര്‍ ബനവലന്റ് അസോസിയേഷനില്‍ സജീവ സാന്നിധ്യമാണ് ദിവ്യ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.