You are Here : Home / USA News

ദൈവ സ്‌നേഹം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം : ഫിലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, July 10, 2017 11:38 hrs UTC

ഡാളസ്സ്: ദൈവ സ്‌നേഹം തിരിച്ചറിയപ്പെടുന്നത് ബന്ധങ്ങളിലൂടെയാണ്. യുവജന സഖ്യം കൂടി വരവുകളിലൂടെ മാത്രമെ അത്തരം ബന്ധങ്ങള്‍ ഉറപ്പിക്കുവാന്‍ സാധിക്കയുള്ളൂ എന്ന് മാര്‍ത്തോമ്മ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. ഡാളസ്സ് സെഹിയോല്‍ മാര്‍ത്തോമ്മ ഇടവകയില്‍ വച്ച് നടന്ന യുവജന സഖ്യം സൗത്ത് വെസ്റ്റ് റിജിയല്‍ സെന്റര്‍ എയുടെ മീറ്റിഗില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി. യുവജനങ്ങള്‍ ദൈവ സ്‌നേഹം തിരിച്ചറിഞ്ഞ് കാലഘട്ടത്തിനനുസരിച്ച് പ്രവര്‍ത്തനം കാഴ്ച വെക്കുവാന്‍ തിരുമേനി ഉത്‌ബോധിപ്പിച്ചു. ദൈവം ചരിത്രത്തില്‍ ഇടപെട്ടവനാണ് സഭയുടെ ചരിത്രത്തില്‍ എല്ലാക്കാലവും ദൈവം ഇടപെട്ടിട്ടുണ്ട്. ചിതറി പാര്‍ത്ത മാര്‍ത്തോമ്മ വിശ്വാസസമൂഹം അവരുടെ സാക്ഷ്യ ജീവിതത്തിലൂടെ ദൈവ സ്‌നേഹം പങ്ക്വച്ചിട്ടുള്ളവരാണ. അമേരിക്കയുടെ പ്രത്യേക സാഹചര്യങ്ങളും നമ്മുടെ പുതിയ തലമുറയെ ക്രിസ്തു വിശ്വാസത്തോടും, സഭാ വിശ്വാസത്തോടും ചേര്‍ത്ത് നിര്‍ത്തുന്നതിന് യുവജന സഖ്യം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് തിരുമേനി തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. അതോടൊപ്പം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ യുവജന സഖ്യത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും തിരുമേനി പ്രശംസിച്ചു. സൗത്ത് വെസ്റ്റ് സെന്റര്‍ യുവജന സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യുന്നതിന് തിരുമേനിയുടെ സാന്നിധ്യത്തിന് സാധിച്ചുവെന്ന് റവ സജി പി സി അദ്ധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഒക്കലഹോമയിലും ഡാളസ്സിലുമായി വ്യാപിച്ചു കിടക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലുള്ള ശാഖ പ്രസിഡന്റ്മാരുടെ പരിശ്രമങ്ങളും സജിയച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു. അഭിവന്ദ്യ തിരുമേനി ഭദ്രാസന ചുമതലയെടുത്തതിന് ശേഷം നടത്തിയ ആദ്യ സന്ദര്‍ശനം സൗത്ത് വെസ്റ്റ് സെന്റര്‍ യുവജന സഖ്യത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും എക്കാലത്തും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന അനുഭവങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നും സജിയച്ചന്‍ പ്രസ്താവിച്ചു. സെഹിയോന്‍ ഇടവക വികാരി റവ അലക്‌സ് കെ ചാക്കോ സ്വാഗതവും. സെന്റര്‍ യുവജന സഖ്യം സെക്രട്ടറി ബിജി ജോബി കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ ശാഖകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ റവ ഷൈജു പി ജോണ്‍, റവ തോമസ് കുര്യന്‍, റവ മാത്യു സാമുവേല്‍, ഡീക്കന്‍ അരുണ്‍ സാമുവേല്‍ വര്‍ഗ്ഗീസ്, സുനില്‍ സഖറിയാ, റീജ ക്രിസ്റ്റി, ഷീജ ഡേവിഡ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സെന്റര്‍ എയിലെ ചര്‍ച്ച്‌സില്‍ നിന്നുമുള്ള യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി മുന്‍കാല യുവജന സഖ്യം അംഗങ്ങളും മീറ്റിഗില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.