You are Here : Home / USA News

നാഷണല്‍ ധര്‍മ്മ ഐക്യു: ഹരിനന്ദനന്‍, കൃഷ്ണേന്ദു, നിഥിക പിള്ള ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 11, 2017 11:23 hrs UTC

ഡിട്രോയിറ്റ്: കെഎച്ച്എന്‍എ ആത്മീയ വേദി സംഘടിപ്പിച്ച നാഷണല്‍ ധര്‍മ്മ ഐക്യു ഫൈനലില്‍ സീനിയര്‍ വിഭാഗത്തില്‍ ഹരിനന്ദന്‍ സായ്നാഥ് ഒന്നാം സ്ഥാനവും, ഗോവിന്ദ് പ്രഭാകര്‍ രണ്ടാം സ്ഥാനവും, രാഹുല്‍ നായര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ കൃഷ്ണേന്ദു സായ്നാഥ് ഒന്നാം സ്ഥാനവും, ദേവിക തമ്പി രണ്ടാം സ്ഥാനവും, നന്ദനാ കൃഷ്ണരാജ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ നിഥിക പിള്ള ഒന്നാം സ്ഥാനവും, രോഹിത് നായര്‍ രണ്ടാം സ്ഥാനവും നേടി. അമേരിക്കയില്‍ ജീവിക്കുന്ന പുതു തലമുറക്ക്, സനാതന ധര്‍മ്മത്തെയും, ഭാരതീയ സംസ്കാരത്തെയും, വൈദികദര്‍ശനങ്ങളെപ്പറ്റിയും ഉറച്ച ബോധം ഉണ്ടാക്കുവാനും ഹിന്ദു എന്ന വികാരത്തില്‍ അഭിമാനം കൊള്ളുവാനും, തലമുറകളില്‍ നിന്നും തലമുറകളിലേക്ക് സനാതന ധര്‍മ്മവും, ഭാരതീയ സംസ്കാരവും പകര്‍ന്നു നല്‍കുവാനുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായി ആണ് കെഎച്ച്എന്‍എ ആത്മീയ വേദി നോര്‍ത്ത് അമേരിക്കയിലെ കുട്ടികള്‍ക്കായി ധര്‍മ്മ ഐക്യു സംഘടിപ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഫൈനല്‍ മത്സരം. ഭാഗവത ആചാര്യന്‍ മണ്ണടി ഹരിയാണ് വിജയികള്‍ക്ക് സമ്മാനദാനം നല്‍കിയത്.

 

 

 

തഥവസരത്തില്‍ ആത്മീയ വേദി ചെയര്‍മാന്‍ ആനന്ദ് പ്രഭാകര്‍ ധര്‍മ്മ ഐ ക്യു വിന്റെ ക്യാഷ് പ്രൈസ് സ്‌പോണ്‍സര്‍മാരായ ഒഹായോവില്‍ നിന്നുള്ള ജയ് നാരായണന്‍, മോളി ജയ് നാരായണന്‍, ചിക്കാഗോവില്‍ നിന്നുള്ള ഗോപി മേനോന്‍ എന്നിവര്‍ക്കും, ധര്‍മ്മ ഐ ക്യു വെബ്‌സൈറ്റ് ഉണ്ടാക്കുവാന്‍ ധനസഹായം നല്‍കിയ കൃഷ്ണരാജ് മോഹനും, ധര്‍മ്മ ഐ ക്യു ഫൈനല്‍ മത്സരം നടത്തിയ ""എന്റെ വേദം' ഗ്രൂപ്പ് ഡയറക്ടര്‍ ബിജു കൃഷ്ണനും, ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തന്ന രാജേഷ് കുട്ടിക്കും, സുദര്‍ശന കുറുപ്പിനും, ബൈജു പണിക്കര്‍ക്കും, ഗ്രേഡിങ്ങിനു സഹായിച്ച സുരേഷ് നായര്‍, മഞ്ജു നായര്‍ക്കും, രഘുനാഥ് രവീന്ദ്രനും ഇതില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നന്ദി അറിയിച്ചു. കെ എച്ച് എന്‍ എ ആത്മീയ വേദിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ, കെ എച്ച് എന്‍ എയുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഏറെ കുറെ എത്തിച്ചേരുവാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി കൃഷ്ണരാജ് അഭിപ്രായപ്പെട്ടു. കെ എച്ച് എന്‍ എ ആത്മീയ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും, എല്ലാവിധ സഹകരണവും നല്‍കി സഹായിച്ച കെ എച്ച് എന്‍ എ നേതൃത്വത്തിനും, കഴിഞ്ഞ രണ്ടു വര്ഷം, വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി ഞങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ കൃഷ്ണരാജ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.