You are Here : Home / USA News

ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ച് അമേരിക്കൻ വാര്‍ഷിക കണ്‍വെന്‍ഷന്‍ അവസാനിച്ചു

Text Size  

Story Dated: Tuesday, July 11, 2017 11:37 hrs UTC

ബിജു

 

ഇന്ത്യാന (പെൻസൽവേനിയ): "ഈ ലോകത്തിൽ നാം ഭൗതിക നന്മകളേക്കാൾ ആത്മീയ വരങ്ങൾ വാഞ്ചിപ്പിൻ, ക്രിസ്തുവിൻെറ രണ്ടാം വരവിനായി ഒരുങ്ങുവിൻ" ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെൻസൽവേനിയയിൽ വച്ച് നടന്ന ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷൻറെ അവസാന മീറ്റിങ്ങായ സൺ‌ഡേ സർവീസിൽ സംസാരിക്കുകയായിരുന്നു ന്യൂ ടെസ്റ്റ്മെന്‍റ് ചീഫ് പാസ്‌റ്റർ സ്റ്റീഫൻ നടരാജന്‍. ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 ബുധനാഴ്ച മുതല്‍ 9 ഞായർ വരെ ഇന്ത്യാനാ, പെൻസൽവേനിയയിൽ ഉള്ള ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെൻസൽവേനിയയിൽ (Kovalchick Convention center, Indiana University of Pennsylvania, 711 Pratt Dr., Indiana, PA 15705) വച്ച് നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 7.00 PMന് നടന്ന പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കുകയും ഞായറാഴ്ച രാവിലെ 9.00 AM ന് തുടങ്ങിയ സൺ‌ഡേ സർവീസോടുകൂടി ഈ വർഷത്തെ കൺവെൻഷൻ അവസാനിച്ച

 

വ്യാഴം - വെള്ളി രാവിലെ 10.00 AMന് മോര്‍ണിംഗ് സര്‍വീസും 2.00 PM മുതല്‍ 4.00 PM വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെട്ടു. ശനിയാഴ്ച്ച 10.00 AM ന് നടന്ന മോര്‍ണിംഗ് സര്‍വീസിൽ വച്ച് കാനഡയിലും സീഷെൽസിൽ (Seychelles) നിന്നുമുള്ള രണ്ടു പേരെ പാസ്റ്റർമാരായി ഓർഡിനേറ്റുചെയ്യുകയും. എല്ലാ ദിവസവും രാവിലെ 7.00 AM ന് പ്രഭാത പ്രാർത്ഥനയും 7.00 pm ന് ഉള്ള ഈവനിംഗ് സർവീസിന് ശേഷം ലേറ്റ് നൈറ്റ് പ്രയറും കൂടാതെ യൂത്ത് കൊയർ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കു വേണ്ടിയുമുള്ള പല മീറ്റിംഗുകളും ഉപവാസ ഈ ദിവസങ്ങളില്‍ നടത്തപ്പെട്ടു. മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതൊരു ആത്‌മീയ സന്തോഷത്തിനുള്ള അവസരത്തോടൊപ്പം കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിശ്വാസികൾക്ക് ഒന്നിച്ചു കൺവെൻഷന് പങ്ക്കെടുക്കാനുള്ള ഒരു ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണവുമാണ്. 32 ഓളം ലോക്കല്‍ ചര്‍ച്ച് വിശ്വാസികളും, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഉൾപ്പെടെ ഏകദേശം നാലായിരത്തിലധികം ദൈവ ജനങ്ങൾ പങ്കെടുത്ത വളരെ ചിട്ടയോടു നടത്തപ്പെട്ട ഒരു വാര്‍ഷിക കൺവെൻഷനാണ് പരിസമാപ്തിയായത്.

 

 

ഇതിൽ ഏറ്റവും വ്യത്യസ്തമായത് കടന്നു വന്ന എല്ലാവർക്കും പൂർണമായും സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു എന്നുള്ളതാണ്. ശ്രീലങ്കയില്‍ 1923-ല്‍ തുടങ്ങി ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍, 65-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ച് പല രാജ്യങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്‍റെ (TPM) ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്‍റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യു, അമേരിക്കൻ സെന്റർ പാസ്റ്റർ ഗ്രെഗ്ഗ്, പാസ്റ്റർ ഐടവെ, പാസ്റ്റർ തോമസ് ലീച്, പാസ്റ്റർ കാർലെൻഡ്, പാസ്റ്റർ ഗീഹാൻ, പാസ്റ്റർ ചക് തുടങ്ങിയവർ കണ്‍വന്‍ഷന്‍റെ വിവിധ മീറ്റുംഗുകളില്‍ ദൈവവചനം പ്രഘോഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.