You are Here : Home / USA News

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 18, 2017 11:10 hrs UTC

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഈവര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ജൂലൈ 24,25,26 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. 3 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ക്യാമ്പ് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരേയാണ്. ബൈബിള്‍, പ്രാര്‍ത്ഥന, ലീഡര്‍ഷിപ്പ്, വ്യക്തിത്വവികസനം, അച്ചടക്കം, ക്‌നാനായ ചരിത്രം, സോഷ്യല്‍ മീഡിയ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികള്‍ക്കുവേണ്ടി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകളും, ബൈബിള്‍ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഏറെ പ്രയോജനപ്രദമായ സമ്മര്‍ക്യാമ്പില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.